വാക്സീൻ കുത്തിവയ്പിനുള്ള പ്രായപരിധിയിൽ കൂടുതൽ ഇളവു നൽകി ‘ഇസ്രയേൽ ; ഇസ്രായേൽ മോഡൽ തൽക്കാലം പിന്തുടരാൻ തയ്യാറല്ലെന്ന തീരുമാനവുമായി ഇന്ത്യ

ഇസ്രായേൽ മോഡൽ പിന്തുടരാൻ തൽക്കാലം തയ്യാറല്ല. നിർണായക തീരുമാനം എടുത്ത് ഇന്ത്യ.കുട്ടികൾക്കുള്ള വാക്സീൻ ട്രയൽ ഫലം വരുന്നതു വരെ കാത്തിരിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. വാക്സീൻ കുത്തിവയ്പിനുള്ള പ്രായപരിധിയിൽ കൂടുതൽ ഇളവു ‘ഇസ്രയേൽ നൽകിയിരിക്കുകയാണ്.
16 വയസ്സിനു മുകളിലുള്ളവരിൽ ഉപയോഗിക്കാൻ വിദേശത്ത് അനുമതിയുള്ള ഫൈസർ വാക്സീൻ ഇന്ത്യയിലെത്തിയാലും തുടക്കത്തിൽ മുതിർന്നവർക്കാകും ലഭ്യമാക്കുകയെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.
ജനസംഖ്യയുടെ 81% പേർക്കും വാക്സീൻ നൽകിയ ഇസ്രയേൽ 16 വയസ്സിനു മുകളിലുള്ളവരെയും വാക്സിൻ നൽകാൻ പരിഗണിച്ചിരുന്നു. ഹേഡ് ഇമ്യൂണിറ്റിയിലേക്ക് ഇതാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി സ്വീകരിച്ചത്. ഇന്ത്യ കോവിഷീൽഡ്, കോവാക്സിൻ എന്നിവയ്ക്ക് അനുമതി നൽകിയത് 18 വയസ്സിനു മുകളിലുള്ളവരിൽ നടന്ന ട്രയലുകളുടെ ഇടക്കാല ഫലം പരിഗണിച്ചായിരുന്നു.
ഇതിൽ കോവാക്സിനായിരുന്നു കുട്ടികളുടെ ട്രയലുമായി മുന്നോട്ടുപോകുന്നത്. എന്നാൽ 12–15 പ്രായക്കാർക്കിടയിൽ നടത്തിയ ട്രയലും ഫലപ്രദമാണെന്ന അവകാശവാദമാണ് ഫൈസറിന്റേത്.
കുട്ടികളിലെയും മുതിർന്നവരിലെയും പ്രതിരോധ സംവിധാനം ഒരുപോലെയല്ല. കുട്ടികൾക്ക് കൂടുതൽ പ്രതിരോധശേഷിയുണ്ട്. വാക്സീനെതിരെ ഇതു കൂടുതൽ ശക്തമായി പ്രവർത്തിക്കും.
ഫൈസർ വാക്സീൻ ട്രയലിൽ 12–15 വയസ്സുകാരിൽ രൂപപ്പെട്ട ആന്റിബോഡി അളവ് 16–25 പ്രായപരിധിയിലുള്ളവർക്കു ലഭിച്ചതിനെക്കാൾ കൂടുതലായിരുന്നു. അതുകൊണ്ടു തന്നെ ഡോസിന്റെ കാര്യത്തിൽ ഉൾപ്പെടെ കൂടുതൽ പഠനങ്ങൾ വേണ്ടിവരും. അങ്ങനെ നടത്തിയില്ലെങ്കിൽ അപകടത്തിലേക്ക് നയിക്കും.
2–18 വയസ്സുവരെ പ്രായക്കാരിൽ വാക്സീൻ ട്രയൽ നടത്താനുള്ള അനുമതി ഭാരത് ബയോടെക്കിന് ലഭിച്ചു. ഇതു പൂർത്തിയാകാൻ സമയമെടുക്കും. ഇന്ത്യയിലെ കോവിഷീൽഡിന്റെ യഥാർഥ നിർമാതാക്കളായ അസ്ട്രസെനക 6–17 പ്രായക്കാർക്കിടയിൽ ട്രയൽ തുടങ്ങിയെങ്കിലും തൽക്കാലം നിർത്തിവച്ചു.
രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണിത്. ഒരേ വാക്സീനായതിനാൽ ഇന്ത്യയിൽ അനുമതിക്ക് പ്രത്യേക ട്രയൽ തുടക്കത്തിൽ വേണ്ടിവരില്ല
16 വയസ്സിനു മുകളിലുള്ളവരിൽ ഫൈസർ വാക്സിന്റെ ഉപയോഗത്തിന് അനുമതിയുണ്ട്. 12–15 പ്രായക്കാർക്കിടയിൽ വാക്സീൻ ഫലപ്രദമെന്ന് കമ്പനി പ്രഖ്യാപിച്ചെങ്കിലും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി കാക്കുന്നു. 12നു താഴെയുള്ളവരിലെ പഠനത്തിനും നടപടി തുടങ്ങി.
https://www.facebook.com/Malayalivartha


























