Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് കാണണം; എനിക്ക് അദ്ദേഹത്തോട് സംസാരിക്കണം; കാരണം യുപി സര്‍ക്കാര്‍ പറയുന്നത് മുഴുവന്‍ ഞാന്‍ വിശ്വസിക്കില്ല; മുമ്പ് അദ്ദേഹം അനുഭവിച്ച പല യാതനകളും ആര്‍ക്കും അറിയാനായിട്ടില്ല; ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആരോഗ്യം പരിഗണിക്കണം; ആശങ്ക തുറന്നടിച്ച് സിദ്ദിഖ് കാപ്പന്റെ ഭാര്യ

28 APRIL 2021 02:28 PM IST
മലയാളി വാര്‍ത്ത

യുഎപിഎ കേസില്‍ യുപി ജയിലില്‍ കഴിയുന്ന മലയാള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായിട്ടുള്ള ശ്രമങ്ങൾ സർക്കാർ നടത്തുകയാണ്. എന്നാലിതിനിടയിൽ കൊവിഡ് ഭേദമായെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നുമുള്ള യുപി സര്‍ക്കാര്‍ പറഞ്ഞിരുന്നു.

പക്ഷേ യുപി സർക്കാറിന്റെ വാദം പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് പറഞ്ഞു . സിദ്ദിഖ് കാപ്പനെ തനിക്ക് നേരിട്ട് കാണണമെന്ന് റെയ്ഹാനത്ത് ആവശ്യപ്പെടുകയുണ്ടായി. .

റെയ്ഹാനത്ത് വാക്കുകൾ ഇങ്ങനെ; ''എനിക്ക് കാണണം. എനിക്ക് അദ്ദേഹത്തോട് സംസാരിക്കണം. കാരണം യുപി സര്‍ക്കാര്‍ പറയുന്നത് മുഴുവന്‍ ഞാന്‍ വിശ്വസിക്കില്ല.

മുമ്പ് അദ്ദേഹം അനുഭവിച്ച പല യാതനകളും ആര്‍ക്കും അറിയാനായിട്ടില്ല. പക്ഷെ മഥുര ജയിലിലേക്ക് മാറ്റിയ ശേഷം ശേഷം ഭക്ഷണമാണ് ആദ്യ പ്രശ്‌നം. സിദ്ദിഖ് കാപ്പന് പ്രത്യേകിച്ച്‌ സുരക്ഷ നല്‍കണമെന്ന് പറയുന്നില്ല.

ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആരോഗ്യം പരിഗണിക്കണം. സിദ്ദിഖ് കാപ്പനെ കാണാന്‍ പലതവണ അനുമതി തേടിയിട്ടും ലഭിച്ചില്ല. കയറിട്ട് നാല് ദിവസം കെട്ടിയിട്ട ഒരു മനുഷ്യന്റെ അവസ്ഥ നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

കൊവിഡ് മൂലം കാണാന്‍ പറ്റില്ലെന്നാണ് അന്ന് യുപി സര്‍ക്കാര്‍ പറഞ്ഞത്. ഇനി സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്നും റെയ്ഹാനത്ത് പറഞ്ഞു''.

അതേ സമയം മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ദില്ലിയില്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി. സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. സിദ്ദിഖ് കാപ്പനെ മഥുരയിലെ ജയിലില്‍ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്നാണ് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് നിരീക്ഷിച്ച കോടതി അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നല്‍കണമെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാപ്പന്‍ കോവിഡ് പോസിറ്റീവാണെന്നും താടിയെല്ലിന് പരിക്കുണ്ടെന്നും പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങളുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ യുപിക്ക് അടുത്തുള്ള ദില്ലിയില്‍ കാപ്പന് അടിയന്തര ചികിത്സ നല്‍കുന്നതാണ് നല്ലതെന്നാണ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ യുപി സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍കുകയുണ്ടായി .

ഡല്‍ഹിയില്‍ കോവിഡ് സാഹചര്യം രൂക്ഷമാണെന്നും ആശുപത്രി കിടക്കപോലും ലഭിക്കാന്‍ ബുദ്ധിമുണ്ടെന്നും കോടതിയെ അറിയിച്ചു. മഥുരയില്‍ കാപ്പന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും വാദിച്ചെങ്കിലും ഈ വാദങ്ങളൊന്നും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends