Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പാക് കളത്തിലിറക്കിയത് ഇന്ത്യൻ പെൺപുലികളെ; ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തിൽ സഹോദരിമാർ അറസ്റ്റിലായി, വിവരങ്ങൾ കൈമാറിയത് സമൂഹമാധ്യമങ്ങളിലൂടെ

23 MAY 2021 03:54 PM IST
മലയാളി വാര്‍ത്ത

പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തിൽ മധ്യപ്രദേശിൽ രണ്ട് യുവതികൾ അറസ്റ്റിലായി. ഇന്ദോറിന് സമീപത്തെ സൈനികമേഖലയായ മോവിൽനിന്നുള്ള സഹോദരിമാരായ രണ്ടുപേരാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യംചെയ്തുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

മോവിൽ സ്കൂൾ അധ്യാപികമാരായ 32,28 വയസ്സുള്ള യുവതികളാണ് പിടിയിലായിരിക്കുന്നത്. പാകിസ്താൻ സ്വദേശികളായ മുഹ്സിൻ ഖാൻ, ദിലാവർ എന്നിവരുമായി ഇരുവരും ഒരുവർഷത്തിലേറെയായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നു. ഈ രണ്ട് പാക് സ്വദേശികളും ഐ.എസ്.ഐ. ഏജന്റുമാരാണെന്നാണ് സംശയം. സൈനിക മേഖലയായ മോവിൽനിന്നുള്ള നിർണായക വിവരങ്ങൾ യുവതികൾ ഇവർക്ക് കൈമാറിയതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി യുവതികളുടെ മൊബൈൽ ഫോണുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ മധ്യപ്രദേശ് പോലീസും ഇന്റലിജൻസ് ഏജൻസികളും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

പാക് സ്വദേശികളുമായി യുവതികൾ നിരന്തരം ഓൺലൈനിൽ ബന്ധപ്പെടുന്നത് സംബന്ധിച്ച് പോലീസിനും ഇന്റലിജൻസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇരുവരെയും ഇന്റലിജൻസ് ഏജൻസികളും പോലീസും നിരീക്ഷണത്തിലാക്കി. ഇതിനൊടുവിലാണ് രണ്ട് യുവതികളെയും കഴിഞ്ഞദിവസം പോലീസ് പിടിയിലായത്.

 


അതേസമയം, ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത് (ഇസ്‌ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഒരു സായുധ സലഫി ജിഹാദി ഗ്രൂപ്പാണ് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്റ് (isl ) അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ട രംഗത്തുണ്ടായിരുന്ന ഈ സായുധ ഗ്രൂപ്പ് 29 ജൂൺ 2014-ൽ ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന് പുനർനാമകരണം ചെയ്യുകയും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഖിലാഫത്ത് ആയും അബൂബക്കർ അൽ ബാഗ്ദാദിയെ അതിന്റെ ഖലീഫയായും പ്രഖ്യാപിച്ചു.

2015 സെപ്റ്റംബറിലെ കണക്കു അനുസരിച്ച് ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിലും സ്വാധീനം വർധിപ്പിച്ചിട്ടുണ്ട്. ഈജിപ്റ്റ്‌, യെമൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെയും തെക്കു കിഴക്കൻ ഏഷ്യയിലെ ഉൾപ്പെടെ പല ജിഹാദി സംഘടനകൾ ഇവരുമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഇവരുടെ പ്രവൃത്തികൾ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഇസ്ലാമിക പണ്ഡിതർ പ്രസ്താവിക്കുന്നു. ജിഹാദ് എന്ന പദത്തിന് തെറ്റായ അർത്ഥം നൽകി ദുരുപയോഗം ചെയ്യുന്ന തീവ്രവാദികൾ എന്നാണ് ഇവരെ കുറിച്ച് പറയപ്പെടുന്നത്.

എന്നാൽ, 2014 ഒക്ടോബറിൽ തന്നെ ഇസ്ലാമിക് സ്റ്റേറ്റിനെ പ്രകീർത്തിക്കുന്ന പോസ്റ്റർ തിരുവനന്തപുരം നഗരത്തിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 2020 ജനുവരിയിൽ കളിയിക്കാവിളയിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിൽസനെ വെടിവച്ച് കൊന്ന കേസിൽ അറസ്റ്റിലായ സെയ്ദ് അലി, അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്ക് ഐസിസ് ബന്ധം ഉള്ളതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.

കേരളത്തിലും കർണ്ണാടകയിലും ഗണ്യമായ രീതിയിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യം ഉള്ളതായി തീവ്രവാദത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നു. 2019 മെയ് മാസത്തിൽ ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഒരു പുതിയ "പ്രവിശ്യ" സ്ഥാപിച്ചതായി അവകാശപ്പെട്ടിരുന്നു. കശ്മീരിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം വന്ന ആദ്യ പ്രഖ്യാപനമാണിത്. 2019 മെയ് 10 ന് പ്രഖ്യാപിച്ച ഹിന്ദ് വിലയ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യൻ ഘടകത്തിന് 180 നും 200 നും ഇടയിൽ അംഗങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കണ്ണൂർ സ്വദേശികളായ ഏകദേശം 50 പേരോളം ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നിട്ടുണ്ട്. കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമണത്തിന് നേതൃത്വം നൽകിയത് തൃക്കരിപ്പൂർ സ്വദേശിയായ മുഹമ്മദ് മുഹ്‌സിൻ ആയിരുന്നു. ആ‍റ്റുകാൽ സ്വദേശിനി നിമിഷയെ ഭർത്താവ് ഈസ എന്നയാൾ അഫ്ഗാനിസ്ഥാനിൽ എത്തിച്ച് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർത്തിരുന്നു. ഇവർ അഫ്‌ഗാൻ സേനയ്ക്ക് മുൻപിൽ കീഴടങ്ങിയെന്നാണ് ലഭ്യമായ വിവരം.

അൽ ക്വയ്ദയുടെ ഇന്ത്യൻ ഘടകത്തിൽ ഇന്ത്യയിൽ നിന്ന് 150 മുതൽ 200 വരെ തീവ്രവാദികളുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ക്വയ്ദ ഘടകമായ എ.ക്യു.ഐ.എസ്. അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാന്ദഹാർ പ്രവിശ്യകളിൽ നിന്നുള്ള താലിബാന്റെ കുടക്കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് ഐസിസ്, അൽ-ക്വൊയ്ദ, അനുബന്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് ഉപരോധ നിരീക്ഷണ സംഘത്തിന്റെ 26-ാമത്തെ റിപ്പോർട്ടിൽ പറയുന്നു. ഈ ഗ്രൂപ്പിൽ ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 150 നും 200 നും ഇടയിൽ അംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. അന്തരിച്ച അസിം ഉമറിന് ശേഷം വന്ന ഒസാമ മഹമൂദ് ആണ് എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (5 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (15 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (1 hour ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (1 hour ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (5 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (5 hours ago)

Malayali Vartha Recommends