കഴിഞ്ഞ 50 വര്‍ഷമായി ലഭിച്ച സ്വര്‍ണമടക്കമുള്ള മുഴുവന്‍ സംഭാവനകളും ഉപയോഗിച്ച് ആശുപത്രി നിര്‍മ്മിക്കാന്‍ ഒരു ഗുരുദ്വാര; കൊവിഡ് കാലത്തെ മാതൃകപരമായ തീരുമാനം; ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് അടക്കമുള്ള നിരവധി പേര്‍ അഭിനന്ദനവുമായി രംഗത്ത്

കൊവിഡ് കാലത്ത് മാതൃകപരമായ തീരുമാനവുമായി നന്ദഡിലെ സച് കങ് ഹസൂര്‍ സാഹിബ് ഗുരുദ്വാര. കഴിഞ്ഞ 50 വര്‍ഷമായി ഗുരുദ്വാരക്ക് ലഭിച്ച സ്വര്‍ണമടക്കമുള്ള മുഴുവന്‍ സംഭാവനകളും സൂപ്പര്‍ സപ്യഷ്യാലിറ്റി ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവ നിര്‍മിക്കാനായി ഗുരുദ്വാര അധികൃതരുടെ തീരുമാനം. ഗുരുദ്വാരയിലെ മുതിര്‍ന്ന പുരോഹിതന്‍ കുല്‍വന്ത് സിങാണ (ബാബാജി) നിര്‍ദേശം മുന്നോട്ടുവെച്ചത്.
ഗുരുദ്വാര ഭരണസമിതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ നടപടികള്‍ ആരംഭിക്കും. ബാബാജി മുംബൈയില്‍ കഴിഞ്ഞ വര്‍ഷം ചികിത്സയില്‍ കഴിഞ്ഞപ്പോഴാണ് ഇത്തരമൊരാശയം ഉദിച്ചതെന്നാണ വിശദീകരണം. നന്ദഡിലോ ഓറംഗാബാദിലോ ആകും ആശുപത്രി സ്ഥാപിക്കുക. ഇതുവഴി വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലേക്കും മുംബൈയിലേക്കും പോകുന്ന ആളുകളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാകും. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് അടക്കമുള്ള നിരവധി പേര്‍ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തി.
https://www.facebook.com/Malayalivartha

























