കസ്റ്റഡിയിലിരിക്കെ ദലിത് യുവാവിനെ മൂത്രം കുടിപ്പിച്ച് പൊലീസ്; കർണാടകയിലാണ് സബ് ഇന്‍സ്പെക്ടറുടെ ക്രൂരപീഡനം, അന്വേഷണത്തിന് ഉത്തരവിട്ട് എസ് പി

കർണാടകയിൽ കസ്റ്റഡിയിലിരിക്കെ ദളിത് യുവാവിനെ നിര്‍ബന്ധപൂര്‍വ്വം പൊലീസ് മൂത്രം കുടിപ്പിച്ചതായി പരാതി. ചിക്കമംഗളൂരുവിലെ ഒരു പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പുനീത് കെ.എല്‍. (22) എന്ന ദളിത് യുവാവാണ് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി നല്‍കിയത്.
ദമ്ബതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു എന്നാരോപിച്ച് ഗ്രാമവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മേയ് 10നാണ് പുനീതിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയില്‍ തനിക്ക് ആക്രമം നേരിടേണ്ടതായി വന്നു എന്ന പരാതിയുമായി യുവാവ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
മണിക്കൂറുകളോളം പൊലീസ് തന്നെ മര്‍ദ്ദിച്ചു, വെളളം ചോദിച്ചപ്പോള്‍ നല്‍കിയില്ല. മോഷണക്കേസ് പ്രതിയോട് തന്റെ മുകളില്‍ മൂത്രം ഒഴിക്കാന്‍ നിര്‍ബന്ധിച്ചു വെന്നും പുനീത് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഷണക്കേസ് പ്രതി ആദ്യം വിസമ്മതിച്ചുവെങ്കിലും പറഞ്ഞത് ചെയ്തില്ലെങ്കില്‍ പീഡിപ്പിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി.
തന്നെ നിലത്തെ മൂത്രത്തുളളികള്‍ നക്കാന്‍ പൊലീസ് ഉദ്യോഗസ്ഥല്‍ പ്രേരിപ്പിച്ചു. തന്നെ വാക്കാലുളള അധിക്ഷേപത്തിന് വിധേയനാക്കുകയും തെറ്റായ കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിച്ചുവെന്നും പുനീത് അറിയിച്ചു. ഔദ്യോഗികമായി പരാതി ഒന്നും ലഭിക്കാതിരുന്നിട്ടു കൂടി ഇത്തരം അതിക്രമം നേരിടേണ്ടി വന്നതോടെ അപമാനിക്കപ്പെട്ടതായി തോന്നിന്നും യുവാവ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
സംഭവത്തില്‍ ചിക്കമംഗളൂരു പൊലീസ് സൂപ്രണ്ട് അക്ഷയ് ഹകേ പ്രാഥമിക അന്വേഷണത്തിന് നിർദേശിച്ചിരിക്കുകയാണ്. ആരോപണവിധേയനായ സബ് ഇന്‍സ്പെക്ടറെ നിലവില്‍ സ്ഥലം മാറ്റിയിരിട്ടുണ്ട്. അതേസമയം, വകുപ്പുതല അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഹകേ അറിയിച്ചു.
https://www.facebook.com/Malayalivartha

























