ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ രണ്ടായിരത്തിലും താഴെ; പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനം ആയി കുറഞ്ഞു

ഡല്‍ഹിയില്‍ ഇന്ന് 1649 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 30 ന് ഇതാദ്യമയാണ് കോവഡ് കേസുകള്‍ രണ്ടായിരത്തില്‍ താഴെ മാത്രം സ്ഥിരീകരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനം ആയി കുറഞ്ഞു. കോവിഡ് കേസുകള്‍ കുറഞ്ഞുവെങ്കിലും ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നീട്ടിയിരുന്നു. ഞായറാഴ്ച 189 മരണമാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും 200 ല്‍ താഴെ മാത്രമാണ് കോവിഡ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ശനിയാഴ്ച 2,260 കേസുകളും വെള്ളിയാഴ്ച 3009 കേസുകളും സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 23,202 പേരാണ്.
https://www.facebook.com/Malayalivartha

























