ഹരിയാനയില്‍ മെയ് 31 വരെ ലോക്ഡൗണ്‍ നീട്ടി: നിയന്ത്രണങ്ങളില്‍ ഇളവ് തനിച്ച് പ്രവര്‍ത്തിക്കുന്ന കടകള്‍ പകല്‍ സമയത്ത് തുറക്കാന്‍ അനുമതി

ഹരിയാനയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ഒരാഴ്ച കൂടി നീട്ടി മെയ് 31 വരെയാണ് നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചില നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. തനിച്ച് പ്രവര്‍ത്തിക്കുന്ന കടകള്‍ പകല്‍ സമയത്ത് തുറക്കാന്‍ അനുമതി നല്‍കി.
കൂട്ടം കൂട്ടമായി പ്രവര്‍ത്തിക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇത് നാലാം തവണയാണ് ഹരിയാന ലോക്ഡൗണ്‍ നീട്ടുന്നത്. മെയ് 3 നാണ് ആദ്യമായി ഹരിയാന ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ഹരിയാനയില്‍ ശനിയാഴ്ച 5,021 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 98 മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 7,33,628 ആയി. ഇതുവരെ ഹരിയാനയില്‍ 7,415 പേരെയാണ് കോവിഡ് കവര്‍ന്നത്.
അതേസമയം, രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ്-19 കേസുകളിൽ കുറവ്. വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നത് രോഗവ്യാപനം തടയാൻ കാരണമാകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിൽ താഴെ മാത്രമാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദിനം പ്രതിയുള്ള കണക്കുകളിൽ കുറവ് സംഭവിക്കുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നുണ്ട്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,65,30,132 ആയി ഉയരുകയും ചെയ്‌തതായി കേന്ദ്രം പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.

ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ കുറയുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,55,102 പേർ കൊവിഡ് മുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
ഇതോടെ രാജ്യത്ത് കൊവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 2,34,25,467 ആയി ഉയർന്നു. വിവിധ സംസ്ഥാനങ്ങളിലായി 28,05,399 സജീവ കേസുകളാണ് നിലവിലുള്ളത്. രാജ്യത്ത് ഇതുവരെ 19,50,04,184 പേർ കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha