Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

​'നിങ്ങളുടെ പ്രതികരണം രാജ്യത്തെ വേദനിപ്പിച്ചു'; അലോപ്പതിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയ യോഗഗുരു ബാബാ രാംദേവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍

23 MAY 2021 09:14 PM IST
മലയാളി വാര്‍ത്ത

അലോപ്പതിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയ യോഗഗുരു ബാബാ രാംദേവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ രംഗത്ത്​​. താങ്കള്‍ കോവിഡ്​ പോരാളികളെ മാത്രമല്ല,രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചെന്ന്​ ഹര്‍ഷവര്‍ധന്‍ രാംദേവിന്​ അയച്ച കത്തില്‍ പറഞ്ഞു.

''അലോപ്പതിക്കെതിരെയുള്ള താങ്കളുടെ ​പ്രതികരണം രാജ്യത്തെ വേദനിപ്പിച്ചിട്ടുണ്ട്​. ഇത്​ ഞാന്‍ ഫോണിലൂടെ പറഞ്ഞതാണ്​.ജീവന്‍ പണയം വെച്ച്‌​ കോവിഡിനെതി​രെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരും ഡോക്​ടര്‍മാരും ദൈവങ്ങളാണ്​.

നിങ്ങള്‍ ഇവരെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചു. നിങ്ങളുടെ വിശദീകരണം പോര. ഇതിനെക്കുറിച്ച്‌​ ഗാഢമായി ചിന്തിച്ച്‌​ പ്രസ്​താവന പിന്‍വലിക്കുമെന്ന്​ പ്രതീക്ഷിക്കുന്നു'' -ആരോഗ്യമന്ത്രി കത്തില്‍ പറഞ്ഞു. സംഘ്​പരിവാര്‍ കേന്ദ്രങ്ങള്‍ രാംദേവിനെ പിന്തുണക്കുന്നുണ്ടെങ്കിലും ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ രൂക്ഷമായ ​പ്രതികരണങ്ങളാണ്​ രാംദേവിനെ തള്ളിപ്പറയാന്‍ കേ​ന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചത്​.

അലോപ്പതി മണ്ടന്‍ ശാസ്​ത്രമാണെന്നും ലക്ഷക്കണക്കിന്​ കോവിഡ്​ രോഗികള്‍ മരിച്ചുവീണത്​ അലോപ്പതി മരുന്ന്​ കഴിച്ചിട്ടാ​ണെന്നും രാംദേവ്​ ആരോപിച്ചിരുന്നു. ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്​ടര്‍മാരുടെ സംഘടനയായ ​െഎ.എം.എ രംഗത്തെത്തിയിരുന്നു. അടിസ്​ഥാന രഹിതമായ ആരോപണമുന്നയിച്ച്‌​ പൊതുജനങ്ങളെ ചികിത്സയില്‍നിന്ന്​ അകറ്റുന്ന രാംദേവിനെ പിടിച്ച്‌​ തുറങ്കിലടക്കണമെന്ന്​ ഐ.എം.എ ആവശ്യപ്പെട്ടു.

പതഞ്​ജലി സംഘടിപ്പിച്ച കോവിഡ്​ ബോധവത്​കരണ ചടങ്ങില്‍ രാംേ​ദവ്​ സംസാരിക്കുന്ന വിഡിയോ ആണ്​ ഇപ്പോള്‍ വൈറലായത്​. "അലോപ്പതി ഒരു മണ്ടന്‍, മുടന്തന്‍ ശാസ്ത്രമാണ്. ആദ്യം, ഹൈഡ്രോക്സി ക്ലോറോക്വിന്‍ പരാജയപ്പെട്ടു. പി​ന്നെ റെംഡെസിവിര്‍, ഐവര്‍മെക്റ്റിന്‍, പ്ലാസ്മ തെറാപ്പി എന്നിവയും പരാജയപ്പെട്ടു. ഫാബിഫ്ലു, സ്റ്റിറോയിഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ആന്‍റിബയോട്ടിക്കുകളും പരാജയപ്പെട്ടു. ഓക്സിജന്‍റെ അഭാവം കാരണമല്ല, അലോപ്പതി മരുന്നുകള്‍ മൂലമാണ് ലക്ഷക്കണക്കിന് കോവിഡ്​ രോഗികള്‍ മരിച്ചത്​" -ബാബാ രാംദേവ് പറഞ്ഞു.

ഇതിനെതിരെ രാജ്യത്തിന്‍റെ വിവധ കോണുകളില്‍നിന്ന്​ കടുത്ത പ്രതിഷേധമാണ്​ ഉയര്‍ന്നിരുന്നു​. രാംദേവിന്‍റെ അടിസ്ഥാനരഹിതമായ പ്രസ്താവനക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഐ.എം.എ മുന്നറിയിപ്പ്​ നല്‍കി. "പതഞ്​ജലി മരുന്നുകമ്ബനിയുടെ ഉടമയും ​കോര്‍പ്പറേറ്റ് ഭീമനുമായ രാംദേവ്​ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌​ തന്‍റെ ഉല്‍‌പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ്​ ശ്രമിക്കുന്നത്​. പൊതുജനങ്ങളില്‍ ഭയവും നിരാശയും സൃഷ്ടിച്ച്‌​ അംഗീകാരമില്ലാത്ത തന്‍റെ മരുന്നുകള്‍ വിറ്റ്​ ചുളുവില്‍ പണം സമ്ബാദിക്കാനുമാണ്​ അയാളുടെ ശ്രമം -ഐ‌എം‌എ ആരോപിച്ചു.

അതേസമയം, രോഗബാധിതനായപ്പോള്‍ നിരവധി തവണ മികച്ച ആശുപത്രികളില്‍ പ്രവേശിച്ച്‌​ ചികിത്സതേടിയ രാംദവ്​ ഇപ്പോള്‍ ഡോക്ടര്‍മാരെ ചീത്ത വിളിക്കുകയും മെഡിക്കല്‍ സയന്‍സിനെ പരിഹസിക്കുകയും ചെയ്യുകയാണെന്ന്​ യൂത്ത്​ കോണ്‍ഗസ്​ വാക്​താവ്​ ശ്രീവത്സ ആരോപിച്ചു. മോദിയുടെ അനുഗ്രഹാശിസ്സുകളാണ്​ ഇത്തരക്കാ​െ​ര ശക്തിപ്പെടുത്തുന്നത്​. ഈ തട്ടിപ്പ് ബാബയെ പകര്‍ച്ചവ്യാധി നിയമപ്രകാരം അറസ്റ്റ് ചെയ്യണം -അദ്ദേഹം ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (5 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (15 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (1 hour ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (1 hour ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (5 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (5 hours ago)

Malayali Vartha Recommends