സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കില്ല.... സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞതിനു ശേഷം തീരുമാനം...

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കില്ല. പരീക്ഷാ നടത്തിപ്പ് എങ്ങനെ വേണമെന്ന് സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞതിനു ശേഷം തീരുമാനിക്കും.
ഏതാനും വിഷയങ്ങളില്‍ മാത്രം പരീക്ഷണ നടത്തണോ, അതോ പരീക്ഷകളുടെ സമയം ചുരുക്കണോ എന്നതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ നാളെ റിപ്പോര്‍ട്ട് നല്‍കണം. ഇവ പരിശോധിച്ച് ജൂണ്‍ ഒന്നിന് അന്തിമ തീരുമാനമെടുക്കാമെന്നാണ് ഇന്നലത്തെ ഉന്നതതല യോഗത്തിലെ ധാരണയായി.
കൊവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ച് പരീക്ഷ പൂര്‍ണമായും റദ്ദാക്കണമെന്ന് ചില സംസ്ഥാനങ്ങളും പരീക്ഷ ഉപേക്ഷിക്കരുതെന്ന് മറ്റുള്ളവരും നിലപാട് സ്വീകരിച്ചതോടെ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടു നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവച്ചത്. ഒന്നുകില്‍, ഏതാനും വിഷയങ്ങളില്‍ മാത്രം പരീക്ഷ. അല്ലെങ്കില്‍ മൂന്നു മണിക്കൂര്‍ സമയമെന്നത് ഒന്നര മണിക്കൂറിലേക്കു ചുരുക്കി എല്ലാ വിഷയങ്ങളിലും പരീക്ഷ. ഇതിനായി ചോദ്യരീതിയില്‍ മാറ്റമാകാം. ഇക്കാര്യങ്ങളിലാണ് സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്.
പരീക്ഷാ നടത്തിപ്പിന്റെ ക്രമീകരണങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അറിയിക്കണം.സുരക്ഷിത അന്തരീക്ഷത്തില്‍ പരീക്ഷ നടത്താനാണ് കേന്ദ്രനിര്‍ദ്ദേശമെന്ന് മന്ത്രി രാജ്‌നാഥ് സിംഗും, പ്രശ്‌നത്തിന് വേഗത്തില്‍ പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാലും പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തില്‍ നിന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബുവും പങ്കെടുത്തു.
പരീക്ഷ റദ്ദാക്കണമെന്ന് ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ യോഗത്തില്‍. ഇന്റേണല്‍ മാര്‍ക്കിലൂടെ മൂല്യനിര്‍ണയമാകാമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പരാതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി പിന്നീട് പരീക്ഷയാകാമെന്ന് നിര്‍ദ്ദേശം പരീക്ഷാര്‍ത്ഥികള്‍ക്കു മുഴുവന്‍ വാക്‌സിനേഷന്‍ നല്‍കണമെന്നും ഡല്‍ഹി
പരീക്ഷ നടത്താന്‍ തീരുമാനിച്ചാല്‍ സെപ്തംബറിനു ശേഷം മതിയെന്ന് മഹാരാഷ്ട്ര പരീക്ഷ ഉപേക്ഷിക്കരുതെന്ന് തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ്, യു.പിസുരക്ഷ പാലിച്ച് നടത്താം:
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷയും ജെ.ഇ.ഇ, നീറ്റ് അടക്കമുള്ള പ്രവേശന പരീക്ഷകളും നടത്താന്‍ കേന്ദ്രം തീരുമാനിച്ചാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് സഹകരിക്കുമെന്ന് ഇന്നലത്തെ ഉന്നതതല യോഗത്തില്‍ കേരളം.
പരീക്ഷ സംബന്ധിച്ച സമ്മിശ്ര പ്രതികരണങ്ങള്‍ മന്ത്രി ശിവന്‍കുട്ടി യോഗത്തെ അറിയിച്ചു. പരീക്ഷയെഴുതാന്‍ വലിയൊരു വിഭാഗം കുട്ടികള്‍ അഗ്രഹിക്കുന്നെങ്കിലും, കൊവിഡ് സാഹചര്യത്തിലെ ആശങ്ക ഒരു വിഭാഗം രക്ഷിതാക്കളും അദ്ധ്യാപകരും അറിയിച്ചിട്ടുണ്ട്.
"
.
https://www.facebook.com/Malayalivartha

























