Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഭയപ്പെട്ടത് പോലെ തന്നെ അത് സംഭവിച്ചു! ബുധനാഴ്ചയോടെ ഇങ്ങെത്തും... കേരളത്തിലും അതീവ ജാ​ഗ്രതാ!

24 MAY 2021 11:24 AM IST
മലയാളി വാര്‍ത്ത

ടൗട്ടേയ്ക്ക് പിന്നാലെ രാജ്യത്ത് നാശം വിതയ്ക്കും എന്ന് കരുതപ്പെടുന്ന ചുഴലിക്കാറ്റാണ് യാസ്. എന്നാലിപ്പോൾ ബംഗാൾ ഉൾക്കടലിൽ 'യാസ്' ചുഴലിക്കാറ്റ് രൂപപ്പെട്ടുവെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചത്.

വടക്കൻ ഒഡീഷ പശ്ചിമ ബംഗാൾ തീരം വഴി ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ കര തൊടുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് രാവിലെ തന്നെ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരുന്നത് .

മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരവേ​ഗം. ചുഴലിക്കാറ്റിൻ്റെ സാന്നിധ്യം മൂലം കേരളത്തിലെ മധ്യ-തെക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാൾ, അന്തമാൻ തീരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ജാർഖണ്ഡ്, ബീഹാർ ,അസം എന്നിവിടങ്ങളിലും മഴ ലഭിക്കും. ചുഴലിക്കാറ്റിന് മുന്നോടിയായി കിഴക്കൻ തീരത്തുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെയാണ് ഇവിടേക്ക് വിന്യസിച്ചിട്ടുള്ളത്.

നാവിക സേനയുടെ നാല് കപ്പലുകൾക്ക് രക്ഷപ്രവർത്തനത്തിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾക്ക് തയ്യാറായിരിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാർഡിന്റെ നേത്യത്വത്തിലും പ്രവർത്തനങ്ങളും ഇവിടെ പുരോഗമിക്കുകയാണ്.

കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാൽ, ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കും. കാറ്റിനും സാധിത്യയുണ്ട്.

ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ സാധാരണ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ബുധനാഴ്ച തിരുവനന്തപുരം മുതൽ പാലക്കാടുവരെയുള്ള ഒമ്പത് ജില്ലകളിലും വയനാട്ടിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് തെക്കൻ ജില്ലകൾക്കും കാസർകോട് ജില്ലയിലും യല്ലോ അലർട്ടുണ്ട്. മെയ് 28 വെള്ളിയാഴ്ച തിരുവനന്തപുരത്ത് കനത്തമഴ പെയ്തേക്കും. അതിനടുത്ത ദിവസങ്ങളിൽ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മേയ് 23 - പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

മേയ് 24 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

മേയ് 25 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

മേയ് 26 - കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്

ചുഴലിക്കാറ്റിന് മുന്നോടിയായി ബംഗാളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിത്തുടങ്ങി. സൗത്ത് 24 പർഗാനാസ്, ഈസ്റ്റ് മിഡ്നാപൂർ ജില്ലകളിലെ താഴ്ന്ന ജില്ലകളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്.

യാസ് ചുഴലിക്കാറ്റ് ബംഗാളിൽ കൂടുതൽ അപകടകാരിയാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 26 വൈകുന്നേരം ഒഡീഷയിലെ പരദ്വിപ്പിനും സൗത്ത് 24 പർഗാനാസിനും ഇടയിൽ ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

പശ്ചിമ ബംഗാളിലെ ദിഗ തീരത്ത് നിന്ന് 670 കിലോമീറ്റർ അകലെയാണ് യാസ് ചുഴലിക്കാറ്റ് രൂപംകൊള്ളുക. തിങ്കളാഴ്ച രാത്രിയോടെ ഇത് കടുത്ത ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

യാസ് ചുഴലിക്കാറ്റ് ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത നാശനഷ്ടമുണ്ടാക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാളിൽ കനത്ത നാശനഷ്ടം വിതച്ച ആംഫാൻ ചുഴലിക്കാറ്റു പോലെ യാസും അപകടകാരിയായേക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (5 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (15 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (1 hour ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (1 hour ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (5 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (5 hours ago)

Malayali Vartha Recommends