വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി കോവിഡ് വാക്സീനുകൾ വലിയ തോതിൽ വാങ്ങുന്നതിൽ ഇന്ത്യ വൈകിപ്പോയി :ഇന്ത്യയ്ക്ക് പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ്

മറ്റു രാജ്യങ്ങൾ ജാഗ്രതയോടെ അത് ചെയ്തു. ഇന്ത്യ അല്പമൊന്നു വൈകിപ്പോയി...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇന്ത്യയ്ക്ക് പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ്.
വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി കോവിഡ് വാക്സീനുകൾ വലിയ തോതിൽ വാങ്ങുന്നതിൽ ഇന്ത്യ വൈകിപ്പോയെന്ന് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം. സുപ്രീംകോടതി നിയോഗിച്ച മെഡിക്കൽ ഓക്സിജൻ വിതരണ സമിതിയിലെ അംഗമാണു ഗഗൻദീപ്.
മറ്റു ലോകരാഷ്ട്രങ്ങൾ ഒരു വർഷമായി വാക്സീനുകൾ വാങ്ങുന്നുണ്ടായിരുന്നു . കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ മഹാരാഷ്ട്ര, ഒഡിഷ, ഡൽഹി, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ആഗോള ടെൻഡർ വഴി നേരിട്ടു വാക്സീൻ വാങ്ങാൻ നീങ്ങുമ്പോഴാണു ഗഗൻദീപ് ഇത്തരത്തിലൊരു വിമർശനം ഉയർത്തിയിരിക്കുന്നത്.
വാക്സീന്റെ അഭാവത്തിൽ പല സംസ്ഥാനങ്ങളിലും വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയ സാഹചര്യം ഉണ്ടായിരുന്നു. സൈഡസ് കാഡില, ബയോളജിക്കൽ ഇ തുടങ്ങി ഈ വർഷം അവസാനത്തോടെ തയാറാകുന്ന വാക്സീനുകൾ നിർമിക്കുന്ന എല്ലാ കമ്പനികളെയും സമീപിക്കണമെന്നു ഗഗൻദീപ് വ്യക്തമാക്കി.
അവരോട് കഴിയുന്നത്ര ഉൽപാദിപ്പിക്കാൻ പറയുക എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രീതിയിൽ കൂടുതൽ ഡോസുകൾ ലഭിക്കുമെന്ന് കരുതുന്നു.തീർച്ചയായും റിസ്ക് എടുക്കണം. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് ഭാവിയിലേക്കും ഉപകാരപ്രദമാകുമെന്നു ഗഗൻദീപ് വെളിപ്പെടുത്തുകയുണ്ടായി.
രാജ്യത്ത് ഉപയോഗിക്കാതെ വിദേശത്തേക്കു കയറ്റുമതി ചെയ്തതടക്കമുള്ള ഇന്ത്യയുടെ വാക്സീൻ നയം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. അതിനിടയിൽ ഈ വിമർശനം രാജ്യത്തെ മുൾനയിൽ നിർത്തുന്നതാണ്.
അതേസമയം ഇന്ത്യ മറ്റൊരു നീക്കം നടത്തുകയാണ് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീന് ലോകാരോഗ്യ സംഘടനയുടേയും (ഡബ്ല്യുഎച്ച്ഒ) യൂറോപ്യൻ യൂണിയന്റേയും (ഇയു) അംഗീകാരം നേടിയെടുക്കാനുള്ള ശ്രമം ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ.
https://www.facebook.com/Malayalivartha

























