Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഒന്നിന് പുറകെ ഒന്നായി കാണാതായത് മൂന്നുപെൺമക്കളെ... നാട്ടുകാരുടെ വെളിപ്പെടുത്തൽ ഒളിച്ചോട്ടമെന്ന്, വിശ്വസിക്കാനാക്കാതെ കുടുംബം: ഒടുവിൽ ഗത്യന്തരമില്ലാതെ അച്ഛൻ ചെയ്തത് ഇങ്ങനെ...

24 MAY 2021 12:51 PM IST
മലയാളി വാര്‍ത്ത

മൂന്ന് മാസത്തിനിടെ തന്‍റെ മൂന്ന് പെൺമക്കളെ കാണാതായതായി അച്ഛൻ്റെ പരാതി. നാടിനെ നടുക്കിയ സംഭവം സംഭവം നടന്നത് യുപിയിൽ. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെയടക്കം കാണാതായെന്നാണ് മുസഫര്‍നഗര്‍ സ്വദേശി പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു കാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇദ്ദേഹം.

സംഭവത്തിൽ അന്വേഷണം നടത്തിയിട്ടും പോലീസിന് കാര്യമായ വിവരം ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ സമീപിച്ചതെന്നുമാണ് പരാതിക്കാരൻ പറയുന്നത്. പോലീസ് അന്വേഷിക്കുന്നില്ലെങ്കിൽ വീണ്ടും മുഖ്യമന്ത്രിയെ സമീപിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

അതേസമയം, പരാതിക്കാരൻ്റെ മൂത്ത മകള്‍ കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്നാണ് പോലീസും പ്രദേശവാസികളും പറയുന്നത്. സുജൂദ് ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് ഷൗക്കീൻ എന്നയാളാണ് പരാതി നല്‍കിയതെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട്.

 

 

മൂന്ന് മാസം മുൻപ് ഇദ്ദേഹത്തിൻ്റെ 20 വയസ്സുള്ള മകള്‍ ഇതേ ഗ്രാമത്തിൽ തന്നെയുള്ള ആസാദ് എന്ന യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇവരുടെ വിവാഹം കഴിഞ്ഞതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മകളെ തട്ടിക്കൊണ്ടു പോയെന്നു കാണിച്ച് ഇയാള്‍ ആസാദിനും ഇയാളുടെ അച്ഛനും സഹോദരനുമെതിരെ പരാതി നല്‍കിയിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം പോലീസും സ്ഥിരീകരിക്കുന്നുണ്ട്.

അച്ഛൻ്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിൽ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ജാമ്യം അനുവദിക്കണമെന്നു ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.

എന്നാൽ രണ്ടാഴ്ച മുൻപാണ് പരാതിക്കാരൻ്റെ ഇളയ രണ്ട് പെൺമക്കളെയും കാണാതായത്. സാധനങ്ങള്‍ വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ 15ഉം 14ഉം വയസ്സുള്ള പെൺകുട്ടികള്‍ തിരിച്ചെത്തിയില്ലെന്നാണ് പരാതി.

ഇതിനു പിന്നാലെ പരാതിയുമായി ഇയാള്‍ വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു. മൂത്ത കുട്ടിയുടെ ഭര്‍ത്താവും അച്ഛനും ചേര്‍ന്ന് രണട് കുട്ടികളെയും തട്ടിക്കൊണ്ടു പോയെന്നാണ് ഇയാള്‍ ആരോപിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

 

എന്നാൽ മൂത്ത പെൺകുട്ടി ഒളിച്ചോടിയതിനു ഇളയ കുട്ടികളെ പിതാവും സഹോദരനും ചേര്‍ന്ന് നിരന്തരം പഴിചാരിയിരുന്നുവെന്നും ഇതേത്തുടര്‍ന്ന് കുട്ടികള്‍ വീടുവിട്ട് ഇറങ്ങുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്.

ജോലി തേടി പെൺകുട്ടികള്‍ ഇരുവരും ഡെറാഡൂണിനാണ് പോയതെന്നും തുടര്‍ന്ന് ഇവര്‍ ഡൽഹിയ്ക്ക് തിര്ച്ചെന്നും വ്യക്തമായിട്ടുണ്ടെന്നും പോലീസ് പറയുന്നു. ചേച്ചിയെ ഒളിച്ചോടാൻ സഹായിച്ചെന്നു പറഞ്ഞ് അച്ഛൻ കുറ്റപ്പെടുത്തുന്നതായി കുട്ടികള്‍ ടീച്ചറോട് വെളിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

സംഭവത്തിൽ ഇതുവരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ ഡൽഹിയിൽ നിന്ന് തിരിച്ചു മുസഫര്‍നഗറിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

അതേസയം, യുപിയിലെ അലിഗഢില്‍ കാണാതായ ദലിത്‌ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാട്ടുകാര്‍ പൊലീസിനെ ആക്രമിച്ചു. ഞായറാഴ്‌ച ഉച്ചയോടെയാണ് സംഭവം.

പശുവിന്‌ പുല്ലെടുക്കാന്‍ വയലില്‍ പോയ 16 വയസുകാരിയായ പെണ്‍കുട്ടിയെ വൈകിയും കാണാതായതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലില്‍ പെണ്‍കുട്ടിയെ സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മൃതദേഹം പരിശോധിക്കാന്‍ വന്ന പൊലീസിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇത്‌ കൊലപാതകമാണെന്നും പ്രതിയെ കണ്ടെത്തുന്നത് വരെ മൃതദേഹം വിട്ടുതരില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

പിന്നീട്‌ എസ്‌പി മുനിരാജ്‌ ജി നേരിട്ടെത്തിയാണ് നാട്ടുകാരെ സമാധാനിപ്പിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ ഞെരിച്ച പാടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (5 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (15 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (1 hour ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (1 hour ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (5 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (5 hours ago)

Malayali Vartha Recommends