മൂന്നാം തരംഗം പ്രവചനാതീതം: ഇന്ത്യയിൽ കോവിഡ് രോഗബാധ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം : ഇപ്പോൾ പ്രതിരോധ കുത്തിവെപ്പ് നടത്താനുമുള്ള സമയം : മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടനയുടെ റീജണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ്

രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ടുന്ന ഇന്ത്യക്ക് മറ്റൊരു മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന....കോവിഡിനെ മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പിൽ ലോകാരോഗ്യസംഘടനയ്ക്ക് ഇന്ത്യയോട് പറയാനുള്ളത് ഇങ്ങനെയാണ്...
ഇന്ത്യയിൽ കോവിഡ് രോഗബാധ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഇപ്പോൾ പ്രതിരോധ കുത്തിവെപ്പ് നടത്താനുമുള്ള സമയമാണെന്നും ലോകാരോഗ്യ സംഘടനയുടെ റീജണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ് പറഞ്ഞു. കിട്ടുന്ന ആദ്യ അവസരത്തിൽത്തന്നെ വാക്സിൻ കുത്തിവെപ്പെടുക്കണമെന്ന് അവർ താക്കീത് നൽകിയിരിക്കുകയാണ്.കോവിഡിന്റെ മൂന്നാംഘട്ട ത്തെക്കുറിച്ചുള്ള നിസ്സഹായാവസ്ഥയും ലോകാരോഗ്യസംഘടന എടുത്തുപറയുന്നു.കോവിഡിന്റെ മൂന്നാം കുതിച്ചുചാട്ടം നമുക്ക് പ്രവചിക്കാൻ കഴിയില്ല.
നിരാശ നൽകുന്നതാണ് ആ വാക്കുകൾ എങ്കിലും തടയാൻ കഴിയും എന്ന ആശ്വാസവാക്ക് ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. അതിനായി ഇന്ത്യ ഇപ്പോഴേ പ്രവർത്തിക്കണമെന്നും ഇന്ത്യയിൽ ദിവസേനയുള്ള അണുബാധകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും ആശങ്കയും വെല്ലുവിളിയും നിറഞ്ഞ അവസ്ഥയിലാണെന്നും അവർ വ്യക്തമാക്കിയിരിക്കുകയാണ്.
ഈ കുതിച്ചുചാട്ടം ഇതിനകംതന്നെ ആരോഗ്യ സേവനങ്ങളിൽ അധികഭാരം ചുമത്തിയിട്ടുണ്ട്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കേസുകൾ കുറയുന്നുണ്ട്. എന്നാലും സാഹചര്യം ആശങ്കയും വെല്ലുവിളിയും നിറഞ്ഞതായി തുടരുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
അതേസമയം ചിലപ്പോൾ രണ്ടാം തരംഗത്തേക്കാൾ ശേഷി കുറഞ്ഞതായിരിക്കാം മൂന്നാം തരംഗം. എങ്കിലും അങ്ങനെ വിശ്വസിച്ച് പ്രതിരോധപ്രവർത്തനങ്ങളിൽ നിന്ന് പിന്നിലേക്ക് പോകാൻ പറ്റില്ല. മൂന്നാം തരംഗം ഏറ്റവും അധികം ബാധിക്കുക കുട്ടികളെയാവാം എന്ന രീതിയിൽ ധാരാളം തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. മൂന്നാം തരംഗത്തിൽ ഓരോ നൂറ് രോഗികളിളെ എടുക്കുമ്പോൾ ഇപ്പോഴുള്ളതിനേക്കാൾ രോഗം ബാധിച്ച കുട്ടികളുടെ ശതമാനത്തിൽ ചെറിയൊരു ഉയർച്ച ഉണ്ടാവാം എന്നാണ് വിദഗ്ധർ കരുതുന്നത്. കാരണം പ്രതിരോധ മരുന്നുകൾ പ്രായപൂർത്തിയായവർക്ക് മാത്രമാണ് ഇപ്പോഴും നൽകുന്നത്.
https://www.facebook.com/Malayalivartha

























