ചീഫ് സെക്രട്ടറിയെ തിരികെ വിളിക്കാനുള്ള നടപടി പിൻവലിക്കണം : ഏകപക്ഷീമായ തീരുമാനം പുനരാലോചിക്കണം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മമതാ ബാനർജി
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിലുള്ള ഉടക്ക് അതിരൂക്ഷ ഘട്ടത്തിലേക്ക്.... മോദി-ദീദീ തുറന്ന പോര് കൂടുതൽ മൂർച്ച യിലേക്ക് എത്തുന്നു.പ്രധാനമന്ത്രിയോട് എന്നെ ഉപദ്രവിക്കരുതെന്ന് മമതാബാനർജി അപേക്ഷിച്ചതിനുശേഷം ഏറ്റവും ഒടുവിലായിമമതാ ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.
ചീഫ് സെക്രട്ടറിയെ തിരികെ വിളിക്കാനുള്ള നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്.തീരുമാനം ഞെട്ടിക്കുന്നതാണെന്നും ചീഫ് സെക്രട്ടറിയെ തിരികെ അയക്കാൻ ആകില്ലെന്നും മമത കത്തിൽ വ്യക്തമാക്കുന്നു. ഏകപക്ഷീമായ തീരുമാനം പുനരാലോചിക്കണമെന്നും മമത ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ കേന്ദ്ര സർവീസിലേക്ക് തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ആലാപൻ ബാനർജി ദില്ലിയിൽ ഇന്ന് ഹാജരായില്ല. അടിയന്തിര യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും എത്താൻ ആകില്ലെന്നും ആലാപൻ ബാനർജി അറിയിച്ചതായാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. കേന്ദ്രസർവീസിലേക്ക് തിരിച്ചുവിളിച്ച ആലാപൻ ബാനർജിയോട് ഇന്ന് നേരിട്ട് എത്താനായിരുന്നു പേഴ്‌സണൽ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്.
പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെ കേന്ദ്ര സർക്കാർ തിരികെ വിളിച്ച നടപടിയെ വിമർശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തിന് മുൻഗണന നൽകുന്ന സമയത്ത് കേന്ദ്ര സർക്കാർ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും സംസ്ഥാനങ്ങളെ കൊവിഡ് പ്രതിരോധത്തിന് സഹായിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടതെന്നും കെജ്രിവാൾ പറഞ്ഞിരുന്നു
അതേസമയംനിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ടാണോ തങ്ങളോട് എല്ലായ്പ്പോഴും കലഹിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രിയോട് മമത ബാനർജി ചോദിച്ചിരുന്നു . തന്നെ ഇതുപോലെ അധിക്ഷേപിക്കരുതെന്നും മമത ബാനർജി അപേക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha

























