ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അധോലോക കുറ്റവാളി രവി പൂജാരിയെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ജൂണ്‍ മാസം എട്ടാം തീയതി വരെയാണ് രവി പൂജാരിയെ പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയിരിക്കുന്നത്. നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന രവി പൂജാരിയെ കസ്റ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് ബംഗളൂരുവിലേക്ക് തിരിച്ചു.
എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ രവി പൂജാരിയെ അറസ്റ്റ് ചെയ്യുന്നത്. കൊച്ചിയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി.
2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























