ചരക്ക് ട്രെയിനിടിച്ച് രണ്ടു റെയില്‍വേ ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

കനത്ത മഴയില്‍ റെയില്‍പാളത്തിലൂടെ നടന്നുപോകവേ ചെന്നൈയില്‍ ചരക്ക് ട്രെയിനിടിച്ച് രണ്ടു റെയില്‍വേ ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. റെയില്‍പാളത്തിലെ സിഗ്‌നല്‍ തകരാര്‍ പരിഹരിച്ച് മടങ്ങവേയാണ് സംഭവം. ജോലാര്‍പേട്ടയില്‍നിന്ന് റനിഗുണ്ടയിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനാണ് ഇടിച്ചത്. തിരുപ്പത്തൂര്‍ എന്‍ജിനീയര്‍ മുരുകേശന്‍ (40), ടെക്‌നീഷ്യന്‍ ബിഹാര്‍ സ്വദേശി പര്‍വേഷ് കുമാര്‍ (32) എന്നിവരാണ് മരിച്ചത്. തിരുപ്പത്തൂര്‍ ആമ്ബൂര്‍ കന്യകാപുരത്തിന് സമീപത്തെ റെയില്‍വേ സിഗ്‌നലാണ് തകരാറിലായിരുന്നത്.
https://www.facebook.com/Malayalivartha

























