ചരക്ക് ട്രെയിനിടിച്ച് രണ്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ ആമ്പൂരില്‍ റെയില്പാളത്തിലെ സിഗ്നല്‍ തകരാര്‍ പരിഹരിച്ച് മടങ്ങവേ ചരക്ക് ട്രെയിനിടിച്ച് രണ്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. തിരുപ്പത്തൂര്‍ എന്‍ജിനീയര്‍ മുരുകേശന് (40), ടെക്നീഷ്യന് ബിഹാര്‍ സ്വദേശി പര്‍വേഷ് കുമാര്‍ (32) എന്നിവരാണ് അപകടത്തില്‍ ദാരുണമായി മരിച്ചിരിക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. തിരുപ്പത്തൂര്‍ ആമ്ബൂര്‍ കന്യകാപുരത്തിന് സമീപത്തെ റെയില്‍വേ സിഗ്നലാണ് തകരാറിലായിരുന്നത്. കനത്ത മഴയില്‍ റെയില്‍പാളത്തിലൂടെ നടന്നുപോകവേയാണ് ജോലാര്‍പേട്ടയില്‍നിന്ന് റനിഗുണ്ടയിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിന്‍ ഇടിച്ചത്.
https://www.facebook.com/Malayalivartha

























