ട്വിറ്ററിൽ കുട്ടികളുടെ അശ്ലീല വീഡിയോ ലിങ്കുകള്‍; ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ പരാതിയിൽ ട്വിറ്ററിനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

കുട്ടികളുടെ അശ്ലീല വീഡിയോകളുടെ ലിങ്കുകള്‍ ട്വിറ്ററിലുണ്ടെന്ന ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ പരാതിയില്‍ ട്വിറ്ററിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. പോക്സോ നിയമലംഘനം, തെറ്റായ വിവരം കൈമാറല്‍ തുടങ്ങിയവയാണ് ട്വിറ്ററിനെതിരായ പരാതി.
''13 വയസു മുതലുള്ളവര്‍ക്ക് ട്വിറ്റര്‍ അക്കൗണ്ട് നല്‍കുന്നുണ്ട്. ഈ സാമൂഹിക മാദ്ധ്യമത്തിലാകട്ടെ അശ്ലീല വീഡിയോകളും അധികമാണ്. ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണം. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് വരെ കുട്ടികള്‍ക്ക് ട്വിറ്ററില്‍ പ്രവേശനം നല്‍കരുതെന്നും ഐ.ടി മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ വിഷയത്തില്‍ വേണമെന്നും'' കമ്മിഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍, ട്വിറ്റര്‍, വാട്സാപ്പ്, ആപ്പില്‍ ഇന്ത്യ എന്നിവര്‍ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ സമാന പരാതി ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























