അനധികൃതമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന കല്‍ക്കരി ഖനിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടായതിനെ തുര്‍ന്ന് അഞ്ച് തൊഴിലാളികള്‍ കുടുങ്ങി

അനധികൃതമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന കല്‍ക്കരി ഖനിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടായതിനെ തുര്‍ന്ന് അഞ്ച് തൊഴിലാളികള്‍ കുടുങ്ങി.
മേഘാലയിലെ ജയന്തിയ മലനിരകളിലുള്ള ഖനിയില്‍ ഡൈനാമെറ്റ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിക്കുള്ളില്‍ അതിശക്തമായി വെള്ളം ഒഴുകുന്നുണ്ട്.
അപകടത്തില്‍പ്പെട്ടവരില്‍ നാല് പേര്‍ ആസാമില്‍ നിന്നുള്ളവരും ഒരാള്‍ തൃപുര സ്വദേശിയുമാണ്.രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത പ്രതികരണ സേനയും പോലീസും സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഞായറാഴ്ചയാണ് അപകടമുണ്ടായത്. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായ സ്ഥലം കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചത്.
"
https://www.facebook.com/Malayalivartha

























