ഇന്ത്യയുടെ തീരുമാനം സാരമായി ബാധിച്ചത് 91 രാജ്യങ്ങളെ; കോവിഡ് വാക്സീന്‍ കയറ്റുമതി നിരോധിക്കാനുള്ള തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

കോവിഡ് വാക്സീന്‍ കയറ്റുമതി നിരോധിക്കാനുള്ള തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന രംഗത്ത് എത്തിയിരിക്കുകയാണ്. കോവിഡ് വാക്സീന്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ (എസ്‌ഐഐ) ആശ്രയിക്കുന്ന 91 രാജ്യങ്ങളെ സാരമായി ബാധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) വ്യക്തമാക്കുകയുണ്ടായി.
അസ്ട്രാസെനക (കോവിഷീല്‍ഡ്), വരാനിരിക്കുന്ന നോവാവാക്സ് വാക്സീനുകളെ ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയാണു പ്രയാസപ്പെടുന്നതെന്നും ഡബ്ല്യുഎച്ച്‌ഒ അഭിപ്രായപ്പെടുകയുണ്ടായി. ഇത്തരത്തിൽ 91 രാജ്യങ്ങളില്‍ വാക്സീന്റെ കുറവുണ്ട്.
സ്റ്റോക്ക് അപര്യാപ്തമായതിനാല്‍ തന്നെ ഈ രാജ്യങ്ങള്‍ ബി.1.617.2 ഉള്‍പ്പെടെ കോവിഡിന്റെ പുതു വകഭേദങ്ങള്‍ക്ക് ഇരയാകുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. പുതിയതും കൂടുതല്‍ പകരാവുന്നതുമായ വകഭേദങ്ങളുടെ ഭീഷണിയിലാണു രാജ്യങ്ങള്‍ ഉണ്ടായിരുന്നത്. തിരിച്ചറിയപ്പെടുന്നതിനു മുന്‍പുതന്നെ പുതിയ വകഭേദങ്ങള്‍ ലോകമാകെ വേഗത്തില്‍ വ്യാപിക്കും'- എന്നും ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ ഒരു പ്രമുഖ ദേശീയ മാധ്യമത്തോടു പറഞ്ഞു.
'നിര്‍ഭാഗ്യവശാല്‍, മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ 0.5 ശതമാനത്തില്‍ താഴെ മാത്രമേ വാക്സിനേഷന്‍ ചെയ്തിട്ടുള്ളൂ. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്സിനേഷന്‍ കിട്ടിയിട്ടുമില്ല. ലഭ്യമായ വാക്സീനുകളുടെ തുല്യതയില്ലാത്ത വിതരണം തുടര്‍ന്നാല്‍, ചില രാജ്യങ്ങള്‍ അവരുടെ സാധാരണ ജീവിതത്തിലേക്കു മടങ്ങിപ്പോകും. അതേസമയം, മറ്റു രാജ്യങ്ങളെ രോഗം കഠിനമായി ബാധിക്കുകയും കുടുതല്‍ വൈറസ് വകഭേദങ്ങള്‍ ജനത്തെ ബാധിക്കുകയും ചെയ്യും'- എന്നും സൗമ്യ പറഞ്ഞു.
https://www.facebook.com/Malayalivartha

























