Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ലക്ഷദ്വീപിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ ഫസീല ഇബ്രാഹിമിന് ഭീഷണി? സിഐ അക്ബറിന് പിന്നിൽ പ്രവർത്തിക്കുന്നതാര്? വിവാദമായതോടെ തടിയൂരി ലക്ഷദ്വീപ് പൊലീസ്..

01 JUNE 2021 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി 75,000 രൂ​പ വ​രെ​യെ​ടു​ത്ത കൃ​ഷി വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍

എന്താണ് ലക്ഷദ്വീപിൽ സംഭവിക്കുന്നതെന്ന് ഇപ്പോഴും മനസ്സിലാകാത്ത ഒത്തിരി ജനവിഭാ​ഗമുണ്ട് കേരളത്തിൽ എന്നാൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കരിനിയമങ്ങളിൽ പ്രതിഷേധം ഇപ്പോഴും വ്യാപകമായി കനക്കുകയാണ്. ലക്ഷദ്വീപിനെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് ഇതിനോടകം തന്നെ രം​ഗത്ത് വന്നിട്ടുള്ളത്.

ഏറ്റവും ഒടുവിലായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരെ മാധ്യമങ്ങളില്‍ സംസാരിച്ചതിന് അഭിഭാഷകയും ലക്ഷദ്വീപ് സ്വദേശിയുമായ ഫസീല ഇബ്രാഹിമിന് പൊലീസ് അന്വേഷണവും കൂടാതെ ഭീഷണിയും നിലനിൽക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഫസീല പൊലീസ് അന്വേഷണത്തെക്കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞത്.

ലക്ഷദ്വീപിലെ പുതിയ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലും അൽ ജസീറയിലും ഫസീല ഇബ്രാഹിം സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലക്ഷദ്വീപിലെ മിനിക്കോയ് സി.ഐ. അക്ബര്‍ ഇവരുടെ കുടുംബത്തെ വിളിച്ച് വിവരങ്ങൾ തിരക്കിയത്.

മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനാല്‍ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് സിഐ പിതാവിനെ വിളിച്ചതെന്ന് ഫസീല പറഞ്ഞു.

ആദ്യം വിളിച്ച പോലീസ് ഉദ്യോ​ഗസ്ഥൻ പിതാവിനെ വിളിച്ച് തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നാണ് അവസാനമായി ദ്വീപിൽ വന്നതെന്നും ഇപ്പോൾ എവിടെയാണ് എന്നതടക്കമുള്ള വിവരങ്ങളാണ് ചോദിച്ച് മനസ്സിലാക്കിയത്.

പിന്നാലെ തന്നെ നേരിട്ട് വിളിച്ച ഉദ്യോഗസ്ഥന്‍ ഏതൊക്കെ മാധ്യമങ്ങളിലാണ് സംസാരിച്ചതെന്നും എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്നും ചോദിച്ചറിഞ്ഞു. ഫോണ്‍ വിളിച്ചാല്‍ എടുക്കണമെന്നും തന്‍റെ സോഷ്യല്‍മീഡിയ അക്കൌണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഫസീല പറഞ്ഞു.

തന്നെ ഭീകരവാദിയായി ചിത്രീകരിക്കാനാണ് പൊലീസ് നടത്തുന്ന ശ്രമമെന്നും സമരക്കാരെ അടിച്ചമര്‍ത്താനുള്ള തീരുമാനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഫസീല പ്രതികരിച്ചു.

ഈ വിവരം ഫസീല തന്നെയാണ് മറ്റ് ന്യൂസ് അവറുകളിൽ പങ്കെടുത്ത് തുറന്ന് പറഞ്ഞത്. ഇത്തരത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരെ മാധ്യമങ്ങളില്‍ സംസാരിച്ചതിന് പൊലീസ് ഭീഷണിയെന്ന ഫസീലയുടെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ ഏറ്റെടുത്ത് വിവാദമായതിന് പിന്നാലെ ലക്ഷദ്വീപ് പൊലീസ് തടിയൂരാൻ ശ്രമിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

ഫസീല ഇബ്രാഹീമിന്റെ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മിനിക്കോയ് സി.ഐ അക്ബർ തന്നെ നേരിട്ട് വെളിപ്പെടുത്തിയിരിക്കുകയാണ്. പരിചയപ്പെടാൻ മാത്രമാണ് ഫസീലയെ വിളിച്ചതെന്നാണ് പൊലീസ് ഇപ്പോൾ നൽകുന്ന വിശദീകരണം.

മിനിക്കോയ് സ്വദേശിനിയാണോയെന്ന് അറിയില്ലായിരുന്നു. അത് സ്ഥിരീകരിക്കാൻ വേണ്ടി മാത്രമാണ് അഭിഭാഷകയെ വിളിച്ചതെന്നും അന്വേഷണം നടത്തണമെന്ന് നിർദേശം കിട്ടിയിട്ടില്ലെന്നും സിഐ അക്ബർ തന്നെ വ്യക്തമാക്കി.

അതേസമയം, ലക്ഷദ്വീപില്‍ മറൈന്‍ വാച്ചര്‍മാരെ പിരിച്ചുവിടുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണ് പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. വനം, പരിസ്ഥിതി മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന 200 ഓളം പേരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്.

ദ്വീപില്‍ നടക്കുന്ന പവിഴപുറ്റ് നശിപ്പിക്കല്‍, ഡോള്‍ഫിന്‍, കടല്‍ വെളളരി വേട്ട തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് വാച്ചര്‍മാരെ നിയമിച്ചിരിക്കുന്നത്.

അവരെ പിന്‍വലിക്കുന്നത് ദ്വീപിന് വെല്ലുവിളിയാകും. കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്താണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് അഡ്മിനിസ്ട്രേഷന്റെ വിശദീകരണം.

അടുത്ത മൂന്ന് മാസം വരെ മറൈന്‍ വാച്ചര്‍മാരുടെ സേവനം ആവശ്യമില്ലെന്ന തീരുമാനമാണ് അഡ്മിനിസ്ട്രേറ്റര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്ന മറൈന്‍ വാച്ചര്‍മാര്‍ ഒരു വര്‍ഷം മുമ്പാണ് തല്‍സ്ഥാനത്തേക്കെത്തുന്നത്. ഇവരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നത് അടുത്തിടെയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends