മദ്യവും വൈനും വീടുകളില്‍ വിതരണം ചെയ്യാന്‍ അനുമതി നൽകി സർക്കാർ ; മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവയിലൂടെ ഓര്‍ഡര്‍ നല്‍കിയാല്‍ മദ്യം വീട്ടിലെത്തും

വീടുകളില്‍ മദ്യവും വൈനും വിതരണം ചെയ്യാനുള്ള അനുമതി ദൽഹി സർക്കാർ നൽകി. മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവയിലൂടെ ഓര്‍ഡര്‍ നല്‍കിയാല്‍ മദ്യം വീട്ടിലെത്തും. ഇതിനായി ഡല്‍ഹി സര്‍ക്കാര്‍ മദ്യനിയമത്തില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കിയിരിക്കുകയാണ്.
എല്‍ 13 ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമെ വിദേശമദ്യവും ഇന്ത്യന്‍ മദ്യവും വിതരണം ചെയ്യാന്‍ അനുമതിയുള്ളു.മൊബൈല്‍ ആപ്പ് വഴിയോ വെബ് പോര്‍ട്ടല്‍ വഴിയോ ബുക്ക് ചെയ്തവര്‍ക്ക് മാത്രമെ മദ്യം വിതരണം പാടുള്ളു. ഹോസ്റ്റലുകള്‍, സ്ഥാപനങ്ങള്‍, ഓഫീസ് എന്നിവിടങ്ങളിലേക്ക് മദ്യവിതരണത്തിന് അനുമതിയില്ലെന്നും പുതുക്കിയ ഉത്തരവില്‍ പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മദ്യഷോപ്പുകളും അടച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ ലോക്കഡൗണില്‍ ഇളവുകള്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് മദ്യം വീടുകളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നൽകിയിരിക്കുന്നത്.
അതേസമയം, ഡൽഹി നഗരം കോവിഡിനെ വരുതിയിലാക്കി. ഇന്നലെ സ്ഥിരീകരിച്ചത് 648 കേസുകൾ മാത്രം. പോസിറ്റിവിറ്റി നിരക്ക് ഒന്നിൽ താഴെ മാത്രം (0.99%). ഇന്നലെ സ്ഥിരീകരിച്ചതു 86 മരണം.
രണ്ടര മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസ് നിരക്കാണ് ഇന്നലത്തേത്. മാർച്ച് 19നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നില. തുടർച്ചയായി രണ്ടാം ദിവസമാണു പ്രതിദിന മരണം 100ൽ താഴെയെത്തുന്നത്. ഞായറാഴ്ച 946 കേസാണു ഡൽഹിയിൽ സ്ഥിരീകരിച്ചത്.
78 മരണവും. പോസിറ്റിവിറ്റി നിരക്ക് 1.25 ശതമാനമായിരുന്നു. ഏപ്രിൽ 19നാരംഭിച്ച കോവിഡ് ലോക്ഡൗൺ ഫലം കണ്ടുവെന്നു വ്യക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം.
കേസുകൾ കാര്യമായി കുറഞ്ഞിട്ടും ലോക്ഡൗൺ നിയന്ത്രണങ്ങൾ ഈയാഴ്ചയും തുടരാനാണു ഡൽഹി ദുരന്ത നിവാരണ സമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചത്. നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടിയ സർക്കാർ നിർമാണ, ഫാക്ടറി തൊഴിലാളികൾക്കു മാത്രമാണ് ഇളവു നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























