രാഷ്ട്രീയകാരുടെ മകളുടെ വിവാഹച്ചടങ്ങിന് 100 പേരിൽ കൂടുതൽപേർക്ക് പങ്കെടുക്കാം... സാധാരണ ജനങ്ങൾക്ക് ആണല്ലോ പ്രശ്നം! കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മകളുടെ ഹല്‍ദി ചടങ്ങ് ആഘോഷം; ഒടുവിൽ മഹാരാഷ്ട്രയിലെ എം.എൽ.എ കുടുങ്ങിയത് ഇങ്ങനെ...

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മകളുടെ വിവാഹ ചടങ്ങുകൾ ആഘോഷിച്ച് എം.എൽ.എ ... ലോക്ഡൗണ്‍ ലംഘിച്ച് വിവാഹ ചടങ്ങുകള്‍ നടത്തിയ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ബോസാരി മണ്ഡലം എം.എല്‍.എയായ മഹേഷ് ലാന്‍ഗേക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്...
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മകളുടെ ഹല്‍ദി ചടങ്ങുകള്‍ സംഘടിപ്പിക്കുകയായിരുന്നു എം.എല്‍.എ. ചടങ്ങിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സാമൂഹിക അകലമോ മാസ്കോ ധരിക്കാതെ എം.എല്‍.എയും കുടുംബവും അതിഥികളും നൃത്തം ചെയ്യുന്നതാണ് വീഡിയോ ദൃശ്യങ്ങൾ. ജൂൺ ആറിനാണ് വിവാഹം.
100ഒാളം പേര്‍ ചടങ്ങില്‍ പെങ്കടുത്തതായാണ് വിവരം. ആരുംതന്നെ മാസ്കോ സാമൂഹിക അകലമോ പാലിച്ചിട്ടില്ല. വിഡിയോ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എം.എല്‍.എക്കും കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്.
ഞായറാഴ്ചയായിരുന്നു ഹല്‍ദി ചടങ്ങ്. ഡാന്‍സിനിടെ എം.എല്‍.എയെ പാര്‍ട്ടി അനുയായികള്‍ തോളിലേറ്റി നൃത്തം ചെയ്യുന്നതും കാണാം. ബന്ധുക്കള്‍ക്ക് പുറമെ പാര്‍ട്ടി പ്രവര്‍ത്തകരും ചടങ്ങില്‍ പെങ്കടുത്തു.
ജനങ്ങളോട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുേമ്ബാഴും ജനപ്രതിനിധികള്‍ അവ വകവെക്കാതെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ഹല്‍ദി ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പെങ്കടുത്തതെന്നും പുറമെനിന്ന് ആരുമുണ്ടായിരുന്നില്ലെന്നും മഹേഷ് അറിയിക്കുകയും ചെയ്തു. 200 കുടുംബങ്ങള്‍ മാത്രമാണ് ചടങ്ങിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പെങ്കടുത്ത എല്ലാവരുടെയും കൈയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നു. കൂടാതെ എല്ലാവരും വാക്സിന് സ്വീകരിക്കുകയും ചെയ്തിരുന്നുവെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടത്തുമെന്നും പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ മന്‍ചാക് ഇപ്പര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























