യു.പിയില്‍ കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം സംസ്കരിച്ചത് ജെ.സി.ബി ഉപയോഗിച്ച്; വൈറലായി ദൃശ്യങ്ങൾ

ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ജെ.സി.ബിയുടെ സഹായത്തോടെ സംസ്കരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സാന്‍ഡ് കബീര്‍ നഗര്‍ ജില്ലയിലെ പര്‍സ ശുക്ള് ജില്ലയിലാണ് സംഭവം.
ജെ.സി.ബിയുടെ മുന്‍വശത്ത് വെച്ചിരിക്കുന്ന മൃതദേഹം ചില പ്ലാസ്റ്റിക് കവറിനൊപ്പം മൂന്നുപേര്‍ ചേര്‍ന്ന് സംസ്കരിക്കുന്നതാണ് ദൃശ്യങ്ങള്‍. 'അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മക്കള്‍ സഹായം നിരസിക്കുകയായിരുന്നു' -ഗ്രാമമുഖ്യന്‍ ത്രിയോഗനന്ദ് ഗൗതം പറഞ്ഞു.
ഒരാഴ്ച മുമ്പാണ് 60കാരന്‍ മരിക്കുന്നത്. ഞങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ അറിയില്ല. അതിനാലാണ് ജെ.സി.ബിയുടെ സഹായത്തോടെ മറ്റുള്ളവര്‍ക്ക് അസുഖം ബാധിക്കാതിരിക്കാനായി സംസ്കരിച്ചതെന്ന് മകന്‍ പറയുന്നു.
കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം നദിയില്‍ എറിയുന്ന വിഡിയോ വൈറലായതോടെ ഞായറാഴ്ച രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. അതിനുപിന്നാലെയാണ് യു.പിയില്‍നിന്ന് വീണ്ടും ഈ ദാരുണ സംഭവം.
https://www.facebook.com/Malayalivartha

























