വീട്ടുകാരോടുള്ള ദേഷ്യം തീർത്തത് 7 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനോട്! മകളെ ക്രൂരമായി മർദിച്ച് അമ്മ... സംഭവം പുറം ലോകം അറിയുന്നത് സോഷ്യൽ മീഡിയയിലൂടെ; വീഡിയോ പ്രചരിച്ചതിന് പിന്നാലെ കുട്ടിയെ രക്ഷപ്പെടുത്തി പോലീസ്

ഏഴു മാസം പ്രായമുള്ള കുട്ടിയെ ക്രൂരമായി മർദ്ദിച്ച് അമ്മ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ക്രൂരസംഭവം അരങ്ങേറിയത്. ആൺകുട്ടിയെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ തന്നെ കുട്ടിയെ രക്ഷപ്പെടുത്തിയ പോലീസ് മാതാ- പിതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു.
പ്രമുഖ ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം മെയ് 24നാണ് സംഭവം നടക്കുന്നത്. കുട്ടിയെ അമ്മ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീട്ടിലെ മറ്റൊരാളുമായുള്ള വാക്കേറ്റത്തിനിടെ അമ്മ പിഞ്ചുകുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഒരു ബന്ധുവാണ് ദൃശ്യങ്ങൾ പകർത്തിയതും പുറത്തുവിട്ടതും. പിന്നാലെ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു...
വീഡിയോ ചർച്ചയായതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട പോലീസ് കുട്ടിയെ രക്ഷിക്കുകയായിരുന്നു. അമ്മയ്ക്കെതിരെ നിയമ നടപടി ആരംഭിച്ചതായും പോലീസ് പറഞ്ഞു. കുട്ടി നിലവിൽ സുരക്ഷിതനാണെന്ന് സീനിയർ ഇൻസ്പെക്ടർ നരേന്ദ്ര ഹിവാരെ പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച് കുട്ടിയുടെ അച്ഛൻ കലാകാരനാണ്. ഒരു ഓർക്കസ്ട്രയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പട്ട ഇദ്ദേഹം, മറ്റു ജോലികൾ ചെയ്താണ് കുടുംബം നോക്കുന്നത്.
https://www.facebook.com/Malayalivartha
























