റഷ്യയില്‍ നിന്നുള്ള സ്പുട്നിക് V വാക്സിന്റെ മൂന്നാമത്തേയും ഏറ്റവും വലുതുമായ വിഹിതം ഇന്ത്യയിലെത്തി

റഷ്യയില്‍ നിന്നുള്ള സ് പുട് നിക് V വാക്സിന്റെ മൂന്നാമത്തേയും ഏറ്റവും വലുതുമായ വിഹിതം ഇന്ത്യയിലെത്തി. 56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസാണ് ഇന്ന് പുലര്‍ച്ചെ 3.43 ഓടെ ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയത്. പ്രത്യേക ചാര്‍ടര്‍ വിമാനത്തിലാണ് വാക്സിന്‍ എത്തിയത്. രാജ്യത്തേക്കുള്ള കോവിഡ് വാക്സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണിത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെകിന്റെ കോവാക്സിനും ശേഷം ഇന്ത്യയില്‍ ആദ്യമായി വിതരണം ചെയ്യാന്‍ അനുമതി ലഭിച്ചത് സ്പുട്നിക് വാക്സിനാണ്. സ്പുട്നിക് V വാക്സിനുകള്‍ പ്രത്യേക രീതിയില്‍ കൈകാര്യം ചെയ്യുകയും സംഭരിക്കലും ആവശ്യമാണ്.
20 ഡിഗ്രി സെല്‍ഷ്യസിലാണ് വാക്സിന്‍ സൂക്ഷിക്കുകയെന്നാണ് അധികൃതര്‍ പറയുന്നത്. ഹൈദരാബാദ് നിലവില്‍ രാജ്യത്തേക്കുള്ള വാക്സിന്‍ ഇറക്കുമതിയുടെ ഒരു ഹബ്ബായി മാറിയിരിക്കുകയാണ്.
വാക്സിനുകളുടെ ഇറക്കുമതിയും കയറ്റി അയക്കലും സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഹൈദരാബാദ് വിമാനത്താവള അധികൃതര്‍ പറഞ്ഞു. വാക്സിന്‍ ക്ഷാമം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വാക്സിനേഷന്‍ പദ്ധതികള്‍ അവതാളത്തിലാക്കിയിട്ടുണ്ട്. കൂടുതല്‍ വാക്സിനുകളാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ നിരന്തരം കേന്ദ്ര സർക്കാരിനെ സമീപിച്ചു കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























