ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം നടത്താൻ പദ്ധത: തകർത്തെറിഞ്ഞ് സുരക്ഷാ സേന: ഐഇഡികളടക്കമുള്ളവ നിർവ്വീര്യമാക്കി

ഭീകരന്മാരുടെ പദ്ധതികൾ പൊളിച്ചടുക്കി സുരക്ഷാസേന... വീണ്ടും രാജ്യത്തെ രക്ഷിച്ചത് വമ്പൻ ആപത്തിൽ നിന്നും... ഭീകരാക്രമണ പദ്ധതി തകർത്തെറിയുകയായിരുന്നു സുരക്ഷാ സേന. ഐഇഡികളടക്കമുള്ളവ നിർവ്വീര്യമാക്കിയിരിക്കുകയാണ്.
ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു . ഉഗ്രസ്ഫോടന ശേഷിയുള്ള ഐഇഡികൾ വരെ തയ്യാറാക്കി കാത്തിരുന്ന ഭീകരന്മാരുടെ വമ്പൻ പദ്ധതികളെ സമയബന്ധിതമായ ഇടപെടലിലൂടെ സുരക്ഷാസേന തകർക്കുകയായിരുന്നു,,പുൽവാമ ജില്ലയിലായിരുന്നു സംഭവം.
അവന്തിപ്പോര പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ ലിങ്ക് റോഡിന് സമീപത്തു നിന്നായിരുന്നു ഐഇഡികൾ കണ്ടെടുത്തത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഉടനെ വിവരം ബോംബ് സ്‌ക്വാഡിനെ അറിയിച്ചു. ബോംബ് സ്‌ക്വാഡെത്തി ഐഇഡികൾ നിർവ്വീര്യമാക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. സുരക്ഷയ്ക്കായി മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കശ്മീരിൽ പ്രദേശവാസിയെ ഭീകരർ വെടിവെച്ച് കൊല്ലുകയും ഒരാളെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടു മാസങ്ങളായി നിരവധി ആക്രമണങ്ങളും ഒപ്പം ഭീകരരെയും രക്ഷാസേന പുൽവാമ അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞമാസം ഒരു ഏറ്റുമുട്ടൽ കശ്മീരിൽ നടന്നു . ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിടത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. ശ്രീനഗറിനടുത്ത് ഖാന്‍മോഹ് മേഖലയിലായിരുന്നു ഭീകരര്‍ക്കായി സൈന്യം റെയ്ഡ് നടത്തിയത്. ജമ്മുകശ്മീര്‍ പോലീസും സി.ആര്‍.പി.എഫും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha

























