'ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും 2-ഡി.ജി മരുന്ന് നൽകരുത്'...കോവിഡ് മരുന്ന് ആർക്കൊക്കെ ഉപയോഗിക്കാം....നിർദ്ദേശങ്ങൾ പുറത്തിറക്കി ഡി.ആര്.ഡി.ഒ
രാജ്യത്ത് കോവിഡ് ബാധിതര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ച 2-ഡി.ജി മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നിര്‍മാതാക്കളായ പ്രതിരോധ ഗവേഷണ, വികസന സംഘടന (ഡി.ആര്.ഡി.ഒ). രോഗബാധ സാരമായ ഘട്ടത്തിലുള്ളവര്‍ക്കും അതിതീവ്രമായി ബാധിച്ചവര്‍ക്കും 10 ദിവസം വരെ മരുന്ന് നല്‍കാമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അതേ സമയം പ്രമേഹം കൂടുതലുള്ളവര്‍, ഹൃദ്രോഗികള്‍, ശ്വസന പ്രശ്നങ്ങളുള്ളവര്‍ (എ.ഡി.എസ്), വൃക്ക രോഗികള്‍ തുടങ്ങിയവരില്‍ 2-ഡി.ജിയുടെ പാര്‍ശ്വഫലങ്ങള്‍ പഠന വിധേയമാക്കിയിട്ടില്ല. അതിനാല്‍, ഈ വിഭാഗക്കാര്‍ മരുന്ന് കഴിക്കുമ്പോള്‍ പ്രത്യേക ജാഗ്രത കാണിക്കണം.
ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, 18 വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ക്ക് ഈ മരുന്ന് നല്‍കരുത്. രാജ്യത്ത് റെഡ്ഡീസ് ലാബ് ആണ് മരുന്ന് വിതരണം ചെയ്യുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഈ മരുന്നുകമ്ബനിയുമായി ബന്ധപ്പെടണമെന്നും ഡി.ആര്.ഡി.ഒ നിര്‍ദേശിക്കുന്നു.
https://www.facebook.com/Malayalivartha