കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കല്യാണം നടത്തിയ ബിജെപി നേതാവിനും 60 പേര്‍ക്കുമെതിരെ കേസ്

രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി തുടരുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്‌ട്ര. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കുമെല്ലാം നിയന്ത്രണമുണ്ട്.
എന്നാല്‍ ഇതിനിടെ ഈ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തി സംസ്ഥാനത്ത് ഒരു വിവാഹം നടന്നു. പിംപ്രി ചിഞ്ച്വാഡ് എംഎല്‍എയും ബിജെപി നേതാവുമായ മഹേഷ് ലാംഗെയുടെ മകളുടെതായിരുന്നു വിവാഹം.
എംഎല്‍എ ഉള്‍പ്പടെ നിരവധി പേര്‍ വിവാഹ ആഘോഷങ്ങളില്‍ മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെ ആഘോഷിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോകള്‍ പുറത്തു വന്നു. വിവാഹ പരിപാടികളില്‍ പരമാവധി 25 പേരെ മാത്രമാണ് സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ നൂറുകണക്കിന് പേരാണ് പരിപാടിയില്‍ ഒത്തുകൂടിയത്. പരിപാടിയ്‌ക്ക് മുന്‍കൂര്‍ അനുമതിയും എംഎല്‍എ വാങ്ങിയിരുന്നില്ല. അതിനാല്‍ എംഎല്‍എയ്‌ക്കും വിവാഹാഘോഷത്തില്‍ പങ്കെടുത്ത 60ഓളം പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
സംസ്ഥാനത്ത് ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും മൂന്നാമത് തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കിയിട്ട് ദിവസങ്ങളേ ആകുന്നുളളു. ഇതിനിടെയാണ് എംഎല്‍എ തന്നെ നിയമലംഘനം നടത്തിയിരിക്കുന്നത്.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുളള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. 57.4 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്. 25 മണിക്കൂറിനിടെ 15,077 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്കിലും മുന്‍പില്‍ മഹാരാഷ്‌ട്ര തന്നെയാണ്.
https://www.facebook.com/Malayalivartha
























