എല്ലാ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ലഭിക്കുന്നത് വരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ലഭിക്കുന്നത് വരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെക്കുറിച്ച് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാതെ പരീക്ഷ നടത്തുന്നത് ശരിയായ നടപടിയല്ലെന്നാണ് അവരുടെ അഭിപ്രായം. ഈ സാഹചര്യത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ മുന്‍പരീക്ഷകളിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി വിലയിരുത്തല്‍ നടത്തണമെന്നും കെജ്!രിവാള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























