സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി; വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട മാര്‍ക്ക് എങ്ങനെ നിശ്ചയിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട മാര്‍ക്ക് എങ്ങനെ നിശ്ചയിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇതിനായി മാര്‍ഗരേഖ തയാറാക്കാനും തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രിമാരായ പ്രകാശ് ജാവ്‌ദേകര്‍, പീയുഷ് ഗോയല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഹരജിയില്‍ കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും. അടുത്ത വാദം കേള്‍ക്കല്‍ ജൂണ്‍ മൂന്നിനാണ്.
പരീക്ഷയുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം കൈക്കൊള്ളുമെന്ന് മേയ് 31ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ വിശദമായ നിര്‍ദേശം മന്ത്രാലയത്തെ നേരത്തേ തന്നെ അറിയിച്ചിരുന്നു. കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സി.ഐ.എസ്.സി.ഇ) നടത്തുന്ന 12ാം ക്ലാസ് പരീക്ഷയും റദ്ദാക്കിയിട്ടുണ്ട്. മാര്‍ക്ക് നിശ്ചയിക്കാനുള്ള ബദല്‍ രീതി വൈകാതെ പ്രഖ്യാപിക്കുമെന്ന് കൗണ്‍സില്‍ സെക്രട്ടറി ജറി അറത്തൂണ്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























