കാമുകിയെ ഒഴിവാക്കാന്‍ കാമുകന്‍ ചെയ്തത്?

കാമുകിയെ ജീവിതത്തില്‍ നിന്നൊഴിവാക്കാന്‍ കൊടും ക്രൂരതയാണ് കാമുകന്‍ നടത്തിയിരിക്കുന്നത്. ചന്ദ്രകാന്ത് ഗെയ്കര്‍ എന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്. വീട്ടുജോലിക്കാരിയായ യുവതിയും ചന്ദ്രകാന്തും കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നു. മഹാരാഷ്ട്രയിലെ പനവേലിലെ സ്വകാര്യ ആശുപത്രിയിലെ വാര്‍ഡ് ബോയി ആയി ജോലിനോക്കുന്ന 35കാരനാണ് കാമുകിയെ മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തിയത്. അനസ്തീഷ്യക്ക് ഉപയോഗിക്കുന്ന കെറ്റാമിന്‍ ഉള്‍പ്പെടെ മരുന്നുകള്‍ അധിക ഡോസില്‍ കുത്തിവെച്ചാണ് യുവാവ് കൊല നടത്തിയത്.
ഈ കുത്തിവെയ്പ്പ് എടുക്കുന്നതിലൂടെ രോഗം കുറയുമെന്ന് പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.ചന്ദ്രകാന്തിനെ വിവാഹം കഴിക്കാന്‍ യുവതി ആഗ്രഹിച്ചിരുന്നു. ഈ ആവശ്യം മുന്നോട്ടുവെച്ചപ്പോഴെല്ലാം രോഗബാധിതയായത് കാരണം യുവാവ് ഒഴിഞ്ഞുമാറി. മെയ് 29ന് കോലി കോപാര്‍ ഗ്രാമത്തിലെ റോഡില്‍ കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം പ്രദേശവാസികളാണ് ആദ്യം കാണുന്നത്. ഇവര്‍ വിവരം നല്‍കിയതനുസരിച്ച് ഗ്രാമമുഖ്യന്‍ സ്ഥലത്തെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. അപകട മരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞ സഹോദരന്‍, ഇതില്‍ ദുരൂഹത ആരോപിച്ച് പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നടുക്കുന്ന കൊലയുടെ വിവരം പുറത്തായത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ചന്ദ്രകാന്ത് കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























