ഭര്‍ത്താവിനെ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു; പിതാവ് കൊല്ലപ്പെട്ട വിവരം മകള്‍ ചെറിയച്ഛനോട് വെളിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. മുംബൈ ദഹിസര്‍ നിവാസി റായീസ് ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ റഷീദ ഷെയ്ഖ് എന്ന 28കാരിയാണ് അറസ്റ്റിലായത്. കൊലപാതകം പുറത്തറിഞ്ഞതോടെ കടന്നു കളഞ്ഞ ഇവരുടെ കാമുകന്‍ അമിത് മിശ്രയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കൂര്‍ത്ത ആയുധം ഉപയോഗിച്ച് കഴുത്തറുത്തായിരുന്നു കൊലപാതകം. പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം അരങ്ങേറിയതെന്നും പൊലീസ് പറയുന്നു.
തുടര്‍ന്ന് മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കുഴിച്ചു മൂടിയ ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ റഷീദയും ഷെയ്ഖയും അവരവരുടെ ജീവിതവുമായി മുന്നോട്ട് പോയി. എന്നാല്‍ ഇതിനിടെ റായിസിനെ കാണാനില്ലെന്ന ശ്രദ്ധയില്‍പ്പെട്ട ഒരു അയല്‍വാസി പരാതിയും നല്‍കിയിരുന്നു. റായിസിനെ കാണാനില്ലെന്ന് വിവരം അറിഞ്ഞ് ഇയാളുടെ സഹോദരന്‍ കാര്യങ്ങള്‍ അന്വേഷിക്കാനെത്തിയിരുന്നു.
അപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്. പിതാവ് കൊല്ലപ്പെട്ട വിവരം റായിസിന്‍റെ മകള്‍ തന്നെ ചെറിയച്ഛനോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളാണ് പൊലീസില്‍ വിവരം അറിയിച്ചത്. മുംബൈയിലെ ഒരു വസ്ത്ര വ്യാപാര ശാലയില്‍ സെയില്‍സ്മാനായിരുന്നു കൊല്ലപ്പെട്ട റായിസ്. ഇയാളുടെ മൃതദേഹം വീണ്ടെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























