ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ ആഗ്രഹിച്ചതായി ഛോട്ടാ ഷക്കീല്‍, തടഞ്ഞത് അദ്വാനിയെന്നും വെളിപ്പെടുത്തല്‍

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍ കീഴടങ്ങാന്‍ തയാറായിരുന്നതായി സഹായി ഛോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തല്‍. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുടെ ഇടപെട്ട് ഈ നീക്കം തടഞ്ഞെന്നും ഷക്കീല്‍ പറയുന്നു. എന്നാല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശരത് പവാറാണ് ഈ നീക്കം തടഞ്ഞെതെന്ന് പ്രമുഖ അഭിഭാഷകന്‍ രാം ജഠ്മലാനി പറഞ്ഞു. ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഷക്കീല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
1993ലെ മുബൈ സ്‌ഫോടനത്തിന് ശേഷം രാജ്യംവിട്ട ദാവൂദ് ഇബ്രാഹിമും താനും കീഴടങ്ങാന്‍ തയാറായിരുന്നുവെന്ന് ഛോട്ടാ ഷക്കീല്‍ വെളിപ്പെടുത്തിയത്. പ്രമുഖ അഭിഭാഷകന്‍ റാംജഠ്മലാനിയുമായി ഇത് സംബന്ധിച്ച് ദാവൂദുമായി ലണ്ടനില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയില്‍ വിചാരണ നേരിടാന്‍ തയാറാണന്നറിയിച്ച ദാവൂദ് വ്യവസ്ഥകളും മുന്നോട്ട് വച്ചിരുന്നു.
പൊലീസ് പീഡനം ഉണ്ടാകരുതെന്നും വിചാരണ കാലയളവില്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ അനുവദിക്കണമെന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ നീക്കം ഉപേക്ഷിച്ചെന്നും ഛോട്ടാ ഷക്കീല്‍ പറയുന്നു.
അതേസമയം, വെളിപ്പെടുത്തല്‍ ശരിവച്ച റാംജഠ്മലാനി അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശരത് പവാറാണ് ഈ നീക്കം തടഞ്ഞെതെന്ന് വ്യക്തമാക്കി. വ്യവസ്ഥകള്‍ രേഖാമൂലം ശരത് പവാറിനെ അറിയിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ഛോട്ടാ രാജുമായുള്ള ശത്രുത തുറന്ന് പറഞ്ഞ ഛോട്ടാ ഷക്കീല്‍, മതത്തിന്റെ പേരിലാണ് ഇന്ത്യന്‍ ഭരണകൂടം കുറ്റവാളികളെ കാണുന്നതെന്നും വിമര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























