Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...


ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....

വ്യാപം കുംഭകോണം, രാജ്യത്തെ ഞെട്ടിച്ച് ദുരൂഹമരണങ്ങള്‍ തുടരുന്നു, മാധ്യമ പ്രവര്‍ത്തകന് പിന്നാലെ ജബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീനും കൊല്ലപ്പെട്ട നിലയില്‍

06 JULY 2015 10:45 AM IST
മലയാളി വാര്‍ത്ത.

രാജ്യത്തെ ഞെട്ടിച്ച് വ്യാപം കുഭകോണത്തില്‍ ദുരൂഹമരണങ്ങള്‍ തുടരുന്നു. മാധ്യമ പ്രവര്‍ത്തകന്റെ മരണ്തിന് പിന്നാലെ സംഭവത്തിലുള്‍പ്പെട്ട പ്രതിയുമായി ബന്ധമുണ്ടെന്നു കരുതുന്ന ജബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. അരുണ്‍ ശര്‍മയെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുംഭകോണത്തിന്റെ വാര്‍ത്തകള്‍ ശേഖരിച്ച ചാനല്‍ മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് സിങ്ങിന്റെ മരണത്തിന്റെ പിറ്റേന്നാണ് ഇതുമായി ബന്ധപ്പെട്ട ഡോക്ടര്‍ കൂടി മരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം അനൗദ്യോഗികമായി 44 ആയി. എന്നാല്‍, ഔദ്യോഗിക കണക്കുകള്‍പ്രകാരം 25 പേരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളജ് ഡീനും മുന്‍ കോണ്‍ഗ്രസ് മന്ത്രി എന്‍കെ. ശര്‍മയുടെ മകനുമായ ഡോ. അരുണിന്റെ മൃതദേഹം തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഹോട്ടലില്‍ ഇന്നലെ രാവിലെയാണു കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും അരുണ്‍ മുറി തുറക്കാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടത്.
അക്ഷയ്, അരുണ്‍ എന്നിവരുടെ നിനച്ചിരിക്കാതെയുള്ള മരണം വിഷപ്രയോഗംമൂലമാണെന്ന് അദ്ദേഹം പറഞ്ഞു. മാരകവിഷം ശരീരത്തിനുള്ളില്‍ എത്തിയപ്പോഴുണ്ടായ ഹൃദയാഘാതമാകാം മരണകാരണം. കുംഭകോണത്തില്‍ പേരുള്‍പ്പെട്ടശേഷം റയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മധ്യപ്രദേശിലെ ജാബുവയില്‍ കഴിഞ്ഞ ദിവസം അഭിമുഖം ചെയ്യവേ ടിവി ടുഡേ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അക്ഷയ്‌യുടെ വായില്‍നിന്നു നുരയും പതയും വന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഇദ്ദേഹം അമിതമായി മദ്യപിക്കുകയും ഛര്‍ദിക്കുകയും ചെയ്തതിന്റെ ലക്ഷണങ്ങള്‍ മുറിയിലുണ്ടായിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘത്തിനൊപ്പം അഗര്‍ത്തലയിലേക്കു പോകുന്നതിനാണ് അരുണ്‍ ഡല്‍ഹിയിലെത്തിയത്. \'വ്യാപം\' കേസ് അന്വേഷിക്കുന്ന സംഘത്തിന് അരുണ്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നാണു സൂചന. ഒരു വര്‍ഷത്തിനിടെ ഇതേ കോളജിലെ രണ്ടാം ഡീന്‍ ആണു ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. വ്യാജ പ്രവേശനത്തെക്കുറിച്ച് അന്വേഷിച്ച ഡീന്‍ ഡോ. എസ്.കെ. സകല്ലയുടെ ശരീരം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ 2014 ജൂലൈ നാലിനു കണ്ടെത്തിയിരുന്നു.
ദുരൂഹസാഹചര്യത്തില്‍ മരിച്ചവരില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവും (50) ഉള്‍പ്പെടുന്നു. മാര്‍ച്ച് 25ന് പിതാവിന്റെ യുപിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുപി മുന്‍ മുഖ്യമന്ത്രികൂടിയായ റാം നരേഷ് യാദവിനെയും നിയമന കുംഭകോണക്കേസില്‍ പ്രതിചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് ഹൈക്കോടതി ഒഴിവാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (4 hours ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (4 hours ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (4 hours ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (4 hours ago)

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്  (5 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി  (5 hours ago)

വിവാഹ മോചിതയായ യുവതിയോട് പ്രണയം നടിച്ച് 28 കാരന്‍ തട്ടിയത് 16 പവനും 1,00000 രൂപയും  (5 hours ago)

കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു  (5 hours ago)

എസ് ഡി കോളേജ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍  (6 hours ago)

വിജയ്‌യുടെ ടിവികെ റാലിയില്‍ വീണ്ടും മരണം  (7 hours ago)

എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (9 hours ago)

തിരുവനന്തപുരത്തേക്ക് പുറപ്പെട്ട KL07DF3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം  (9 hours ago)

അടുത്ത 25 വര്‍ഷത്തെ കേരളം; വികസനക്കുതിപ്പിന് പുതിയ നഗര നയം; രാജ്യാന്തര മാതൃകയില്‍ വികസന രൂപരേഖ  (9 hours ago)

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ അച്ഛന്റെ മുന്നിൽ കാറിടിച്ച് മരിച്ചു...! നിലവിളിച്ച് പ്രവാസികൾ  (11 hours ago)

Malayali Vartha Recommends