വ്യാപം നിയമന തട്ടിപ്പ്, മദ്ധ്യപ്രദേശ് ഗവര്‍ണറെ മാറ്റണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

വ്യാപം നിയമന തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന മദ്ധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന പരാതിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീം കോടതി അറിയിച്ചു. വ്യാപം തട്ടിപ്പില്‍ ഉള്‍പ്പെട്ട യാദവിന്റെ മകന്‍ ശൈലേഷ് യാദവിനെ മാര്‍ച്ച് 25ന് ലക്‌നൗവിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
വ്യാപം നടത്തിയ പരീക്ഷയിലൂടെ പൊലീസ് സേനയില്‍ ജോലി ലഭിച്ച വനിത സബ്ഇന്‍സ്‌പെക്ടര്‍ ട്രെയിനി അനാമിക ഖുശ്‌വാഹ(25)യെ തിങ്കളാഴ്ച സാഗര്‍ ജില്ലയിലെ പൊലീസ് ട്രെയിനിങ് അക്കാദമിയുടെ സമീപമുള്ള ഒരു കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ല. അനാമികയുടെ മരണം വ്യാപം തട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ട്വിറ്ററിലൂടെ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























