ജിതിന്‍ പ്രസാദയെ പോലെ ബി.ജെ.പിയിലേക്ക് മാറുമോയെന്ന ചോദ്യത്തിന് കപില്‍ സിബലിന്‍റെ ഉഗ്രൻ മറുപടി

പ്രധാന ദേശീയ നേതാക്കളിലൊരാളും മുന്‍ കേന്ദ്ര മന്ത്രിയുമായ ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന്‍റെ ആഘാതത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കിക്കൊണ്ടാണ്, വിമത ശബ്ദമുയര്‍ത്തിയ 23 നേതാക്കളിലൊരാളായ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ടത്. മുതിര്‍ന്ന നേതാവായ കപില്‍ സിബല്‍ വിമത ശബ്ദമുയര്‍ത്തിയ നേതാക്കളില്‍ പ്രധാനിയായിരുന്നു.
ജിതിന്‍ പ്രസാദ ബി.ജെ.പിയില്‍ ചേര്‍ന്നത് പോലെ താങ്കളുടെ കാര്യത്തിലും സംഭവിക്കുമോയെന്ന ചോദ്യത്തിന് 'അതിന് ഞാന്‍ മരിക്കണം' എന്നാണ് കപില്‍ സിബല്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ വിമത ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും ബി.ജെ.പിയുടെ നിരന്തര വിമര്‍ശകനാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കപില്‍ സിബല്‍. 'കോണ്‍ഗ്രസ് നേതൃത്വം എന്ത് ചെയ്തു എന്ത് ചെയ്തില്ല എന്നതിനെ കുറിച്ച് ഞാന്‍ ഈ സാഹചര്യത്തില്‍ ഒന്നും പറയുന്നില്ല.
പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ലാതെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ എത്തിയിരിക്കുന്നത്. 'പ്രസാദ റാം രാഷ്ട്രീയം' ആണ് ഇപ്പോള്‍ നടക്കുന്നത്. മുമ്പ് അത് 'ആയാ റാം, ഗയാ റാം' എന്നായിരുന്നു. പശ്ചിമ ബംഗാളില്‍ നമ്മള്‍ ഇതാണ് കണ്ടത്. നേതാക്കള്‍ പെട്ടെന്ന് ബി.ജെ.പി പക്ഷത്തേക്ക് മാറുന്നു.
ബി.ജെ.പിയാണ് ജയിക്കാന്‍ പോകുന്നതെന്ന് അവര്‍ കരുതുന്നു. ആദര്‍ശത്തിന്‍റെ അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. വ്യക്തിപരമായി എന്തെങ്കിലും നേട്ടമുണ്ടാക്കണം എന്ന താല്‍പര്യത്തോടെയാണ്. ഇത് തന്നെയാണ് മധ്യപ്രദേശിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും സംഭവിച്ചത്' -കപില്‍ സിബല്‍ പറഞ്ഞു.
ബി.ജെ.പിയില്‍ നിന്ന് ജിതിന്‍ പ്രസാദക്ക് 'പ്രസാദം' ലഭിക്കുമോ, അതോ യു.പി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ചാക്കിടല്‍ മാത്രമാണോ ഇത് എന്നതാണ് ചോദ്യം -കപില്‍ സിബല്‍ ട്വീറ്റില്‍ പറഞ്ഞു. ആദര്‍ശത്തിന് പ്രാധാന്യമില്ലെങ്കില്‍ ഇത്തരം മാറ്റം എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജിതിന്‍ പ്രസാദ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഒരുകാലത്ത് രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന 47കാരനായ നേതാവിന്‍റെ കൂടുമാറ്റം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എ.ഐ.സി.സിയുടെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് ജിതിന്‍ പ്രസാദ.
മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറില്‍ സ്റ്റീല്‍, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ നട്ടെല്ലായിരുന്നു ജിതിന്‍ പ്രസാദ. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജിതിന്‍ പ്രസാദയുടെ ബി.ജെ.പിയിലേക്കുള്ള ചേക്കേറല്‍.
https://www.facebook.com/Malayalivartha