Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുറച്ച് കേന്ദ്രം, വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം

08 JULY 2015 09:39 AM IST
മലയാളി വാര്‍ത്ത.

More Stories...

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി

അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നടുങ്ങി ബീഹാർ..കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത നിലയിലായിരുന്നു..മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചിട്ടുമുണ്ട്..

കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദുര്‍ബല മേഖലകളെ തരംതിരിച്ച് വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം. റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ വരെ നീട്ടാനും ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനമായി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി മലയോര ജനതയുടെ ആശങ്കയ്ക്കു പരിഹാരമില്ലാതെയാണ് പരിസ്ഥിതി മന്ത്രാലയം ഇന്നലെ വിളിച്ചുചേര്‍ത്ത യോഗവും അവസാനിച്ചത്. തന്ത്രപ്രധാന യോഗമായിട്ടും കേരളത്തില്‍ നിന്നു മന്ത്രിക്കു പകരം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണു പങ്കെടുത്തത്. അന്തിമ വിജ്ഞാപനം സെപ്റ്റംബറില്‍ പുറത്തിറക്കാനാണു തീരുമാനമെങ്കിലും അതിനു മുന്‍പ് കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിയുകയാണെങ്കില്‍ നിയമം പ്രാബല്യത്തില്‍ വരുമോയെന്ന ആശങ്കയുണ്ട്. അന്തിമ തീരുമാനം വൈകുന്നതിനാല്‍ സ്ഥലം വില്‍പ്പനയടക്കം നടക്കാതെ മലയോര മേഖല സാമ്പത്തിക മാന്ദ്യത്തിലുമാണ്. റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന ആറു സംസ്ഥാനങ്ങളിലെയും പരിസ്ഥിതി മന്ത്രിമാരെ പങ്കെടുപ്പിച്ച് അടുത്ത മാസം യോഗം നടത്താനും തീരുമാനമായി.
ഇന്നലെ നടന്ന യോഗത്തില്‍ ഗുജറാത്ത്, ഗോവ, കര്‍ണാടകം സംസ്ഥാനങ്ങളിലെ പരിസ്ഥിതി മന്ത്രിമാരും മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും പങ്കെടുത്തു.
റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെച്ചൊല്ലി ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഉപജീവനത്തെ ബാധിക്കുന്ന യാതൊരു ഇടപെടലും ഉണ്ടാകില്ലെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു. റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച പരിസ്ഥിതി ദുര്‍ബല മേഖലയിലെ വാണിജ്യാടിസ്ഥാനത്തിലുള്ള ക്വാറികളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്നും മലിനീകരണത്തിന് കാരണമാകുന്ന വ്യവസായ ശാലകള്‍ക്ക് പൂട്ടുവീഴുമെന്നും മന്ത്രി ഉറപ്പിച്ചുപറയുന്നുമുണ്ട്. ഇതൊരിക്കലും ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായശാലകളും മൈനിങ് മേഖലകളും തരംതിരിക്കുന്നതിലെ മാനദണ്ഡങ്ങളാണ് ആശങ്കയ്ക്കു കാരണമാകുന്നത്.
ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുകയും സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് പരിസ്ഥിതി ദുര്‍ബല മേഖലകളെ തരംതിരിച്ച് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ആര്‍.എസ്.എസ്. ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന ബി.ജെ.പി. ഘടകത്തിന്റേതും ഇതേ നിലപാടായിരുന്നു. തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പിലും തുടര്‍ന്നു വരുന്ന നിയമസഭാ തെരഞ്ഞടുപ്പിലും സംസ്ഥാനത്ത് നേട്ടം കൊയ്യാന്‍ പദ്ധതി തയാറാക്കുന്നതിനിടയില്‍ ബി.ജെ.പി. മലയോര ജനതയുടെ എതിര്‍പ്പിനിടയാക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമോയെന്നതു കണ്ടറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 minutes ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (16 minutes ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (20 minutes ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (26 minutes ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (1 hour ago)

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (5 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (7 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (7 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (7 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (7 hours ago)

Malayali Vartha Recommends