Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശ്വാസം അതല്ലേ എല്ലാം... റംസാന്റെ തലേന്നാള്‍ കാശ്മീരിലെത്തി നോമ്പു തുറ സംഘടിപ്പിക്കാന്‍ നരേന്ദ്രമോഡി

08 JULY 2015 11:08 AM IST
മലയാളി വാര്‍ത്ത.

ന്യൂനപക്ഷങ്ങളും സഹോദരങ്ങളാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി കാശ്മീരില്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കും. ഈദ്ഉള്‍ഫിത്തര്‍ ദിനവുമായി ബന്ധപ്പെട്ട അവസാന നോമ്പ് ദിനത്തിലാണ് മോഡി കാശ്മീരിലെത്തുക. ചന്ദ്രപിറ കാണുന്നത് അനുസരിച്ചാണ് റംസാന്‍. ഇത്തവണ അത് ജൂലൈ 18നോ 19നോ ആകുമെന്നാണ് കണക്ക് കൂട്ടല്‍. ഇത് മനസ്സില്‍ വച്ചാണ് പ്രധാനമന്ത്രി ജൂലൈ 18ന് കാശ്മീരിലെത്തുന്നത്. കാശ്മീരി ദേശിയവാദി നേതാവിന്റെ നൂറാം ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് മോഡിയുടെ കാശ്മീരിലേക്കുള്ള പോക്ക്.
അന്ന് രാത്രി കാശ്മീരില്‍ ഇഫ്താര്‍ പാര്‍ട്ടി നടത്താനാണ് മോഡിയുടെ ആലോചന. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന്റെ സാധ്യതകള്‍ ആരാഞ്ഞു കഴിഞ്ഞു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളുള്‍പ്പെടെയുള്ളവ കണക്കിലെടുത്ത് മാത്രമേ തീരുമാനം ഉണ്ടാകൂ. എന്‍ എസ് ജി കമാണ്ടോകള്‍ ഇതിന്റെ സാധ്യത മനസ്സിലാക്കാന്‍ കാശ്മീരിലെത്തിക്കഴിഞ്ഞു. 
കാശ്മീരിലെ എല്ലാ പ്രധാന ഇസ്ലാം നേതാക്കളേയും പണ്ഡിതരേയും പങ്കെടുപ്പിച്ചുള്ള വിപുലമായ ഇഫ്താറാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രിമാരടക്കമുള്ള വലിയ വിവിഐപി സംഘവും എത്തിയേക്കും. ഫലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഇഫ്താര്‍ പാര്‍ട്ടിയായി കാശ്മീരിലെ കൂട്ടായ്മയെ മാറ്റാനാണ് നീക്കം. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലെ ഇഫ്താര്‍ സംഗമത്തിന്റെ കാര്യവും മോദിയുടെ സജീവ പരിഗണനയിലുണ്ട്. അങ്ങനെ വന്നാലും കാശ്മീരിലെ ഇഫ്താറിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറ്റും.
കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ ബിജെപിയോട് അടുപ്പിക്കേണ്ടതുണ്ട്. കാശ്മീരില്‍ പോലും കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഭാഗമായ ബിജെപിക്ക് ന്യൂനപക്ഷ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മാത്രമാണ് ഏകക്ഷി ഭരണമെന്ന കാശ്മീര്‍ ബിജെപി ഘടകത്തിന്റെ സ്വപ്‌നം നടക്കാതെ പോയത്. ഇതെല്ലാം മനസ്സിലാക്കി ഉത്തരേന്ത്യയിലെ മുസ്ലിം മനസ്സ് ബിജെപിയോട് അടുപ്പിക്കുകയാണ് ഇഫ്താറിലൂടെ ലക്ഷ്യമിടുന്നത്. ഉത്തര്‍പ്രദേശിലും മുസ്ലിം വോട്ടുകള്‍ നിര്‍ണ്ണായകമാണെന്ന തിരിച്ചറിവുമുണ്ട്. ബീഹാറിലും ഉത്തര്‍പ്രദേശിലും നിയമസഭാ ഭരണം തിരിച്ചു പിടിക്കാന്‍ മുസ്ലിം ജനതയ്ക്കായി പ്രത്യേക പാക്കേജുകളും മോദി സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് സൂചന.
സാര്‍ക്ക് രാജ്യങ്ങളിലെയും ഖത്തര്‍, ബഹ്‌റിന്‍, ഈജിപ്ത്, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെയും മുസ്ലിം പ്രതിനിധികളോട് തന്റെ ഇസ്ലാം മതപാണ്ഡിത്യം മോഡി വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. അറിവിന് ഇസ്ലാം മതം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള മോഡിയുടെ പ്രസംഗമാണ് മതപ്രതിനിധികളെ ആകര്‍ഷിച്ചത്. അള്ളാഹു കഴിഞ്ഞാല്‍ ഖുറാനില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്ന വാക്ക് അറിവാണെന്ന് മോഡി പറഞ്ഞു.
800 തവണയാണ് അറിവ് എന്നര്‍ഥം വരുന്ന അറബിക് വാക്ക് ഖുറാനില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് മോഡി പറഞ്ഞു. അള്ളാഹു എന്ന വാക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്നത് അറിവാണ്. അറിവിന് ഇസ്ലാം മതം എത്രത്തോളം പ്രാധാന്യം കല്‍പിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ പദപ്രയോഗമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാനാത്വമാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ വിശ്വാസങ്ങളിലുള്ളവര്‍ ഒരേ സംസ്‌കാരത്തില്‍ ജീവിക്കുകയും ഒരേ ഭാഷ സംസാരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നും അക്കാര്യത്തില്‍ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതക്കാര്‍ തമ്മില്‍ ഇത്രയേറെ പരസ്പര ധാരണയോടെ ജീവിക്കുന്ന കാഴ്ച ലോകത്ത് മറ്റൊരിടത്തും കാണാന്‍ കിട്ടുകയുമില്ല. പരസ്പര സഹകരണത്തോടെ വിവിധ വിശ്വാസക്കാര്‍ ജീവിക്കുന്നതുകൊണ്ടാണ് ഇന്ത്യയില്‍ സമാധാനം പുലരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (3 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (3 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (3 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (4 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (4 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (4 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (4 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (4 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (4 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (5 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (5 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (5 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (5 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (5 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (5 hours ago)

Malayali Vartha Recommends