Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളി നേഴ്‌സുമാരെ പെരുവഴിയിലാക്കാന്‍ സൗദി: ജനറല്‍ നേഴ്‌സുമാരെ മുഴുവന്‍ പിരിച്ചു വിടുമെന്ന് സൂചന

13 AUGUST 2015 10:03 AM IST
മലയാളി വാര്‍ത്ത.

നേഴ്‌സുമാര്‍ക്ക് ഇടിത്തീ വാര്‍ത്തയുമായി സൗദി. ഏറ്റവും കൂടുതല്‍ മലയാളി നഴ്‌സുമ്മാര്‍ ജോലി ചെയ്യുന്ന വിദേശ രാജ്യമാണ് സൗദി. വിദേശികളായ ജി.എന്‍.എം. നേഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം പിരിച്ചുവിടുമെന്ന് സൂചന. മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് നേഴ്‌സുമാര്‍ക്ക് ഇതോടെ ജോലി നഷ്ടമാകും. ബിഎസ്എസി നേഴ്‌സുമാരെ മാത്രം ഇനി നിയമിക്കാനാണ് നീക്കം. ഈ മാതൃക ഗള്‍ഫിലെ മറ്റ് രാജ്യങ്ങളും പിന്തുടരാന്‍ സാധ്യതയുണ്ട്. ഈ നീക്കം അതുകൊണ്ട് തന്നെ കേരളത്തിന് ഏറെ തിരിച്ചടിയാണ്. സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് അവരുടെ നീക്കം.
വിദേശ ആരോഗ്യ മന്ത്രാലയങ്ങള്‍ ജനറല്‍ നേഴ്‌സുമാര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തുന്നത് നേരത്തെ തന്നെ തുടങ്ങിയിരുന്നു. രണ്ടു വര്‍ഷത്തിനു മേല്‍ പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി. നേഴ്‌സുമാരെ മാത്രമാണ് പല രാജ്യങ്ങളും പുതുതായി ജോലിക്കെടുക്കുന്നത്. അടുത്തിടെ സൗദി, കുവൈത്ത്, ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയങ്ങള്‍ നടത്തിയ അഭിമുഖങ്ങളില്‍ ഇവരെ മാത്രമാണു പരിഗണിച്ചത്. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ സര്‍ക്കുലര്‍ എത്തിയത്. ഇതോടെ ആശുപത്രികളാണ് വെട്ടിലായത്. ക്ലിനിക്കുകളും സ്വകാര്യ ആശുപത്രികളും മാത്രമാണ് നിലവില്‍ ജനറല്‍ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. ഇതും വൈകാതെ നിലയ്ക്കുമെന്ന് റിക്രൂട്ട്‌മെന്റ് ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ഡിപ്ലോമക്കാരായ വിദേശ നേഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കി നല്‍കില്ലെന്ന് ആശുപത്രികള്‍ക്കയച്ച സര്‍ക്കുലറില്‍ സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കരാര്‍ അവസാനിക്കുന്ന മുറയ്ക്ക് ജനറല്‍ നേഴ്‌സുമാരുടെ സേവനം അവസാനിപ്പിക്കും. ബിരുദധാരികളായ നേഴ്‌സുമാരുടെ കരാര്‍ മാത്രമേ പുതുക്കിനല്‍കൂ. സ്വദേശികളായ നേഴ്‌സുമാര്‍ക്കു തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി വിദേശ നേഴ്‌സുമാരെ ഒഴിവാക്കുന്നത്. 20000 പേരെ ആരോഗ്യ മേഖലയിലെ ഉന്നത പഠനത്തിനായി വിദേശത്തേക്കയയ്ക്കാന്‍ സൗദി അറേബ്യ നടപടി തുടങ്ങി. ഡോക്ടര്‍മാര്‍ക്കു പുറമേ നേഴ്‌സുമാര്‍ അടക്കമുള്ള പാരാമെഡിക്കല്‍ ജീവനക്കാരെയും ടെക്‌നീഷ്യന്മാരെയും തെരഞ്ഞെടുത്ത് വിദേശത്തു വിദഗ്ധ പരിശീലനം നല്‍കുന്നതാണു പദ്ധതി. പരിശീലനത്തിന് സ്‌കോളര്‍ഷിപ്പും അനുവദിച്ചിട്ടുണ്ട്. യു.എ.ഇയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ 70 ശതമാനവും വിദേശികളാണെന്നാണ് ഔദ്യോഗിക കണക്ക്.
രണ്ടു മാസത്തില്‍ താഴെ കരാര്‍ കാലാവധി ശേഷിക്കുന്ന ജനറല്‍ നേഴ്‌സുമാരെ ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആശുപത്രി അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇതു മൂലം വലിയ പ്രതിസന്ധി സൗദിയിലെ തൊഴില്‍ മേഖലയ്ക്കും ഉണ്ടാകും. ഒറ്റയടിക്ക് നേഴ്‌സുമാരുടെ കുറവ് അനുഭവപ്പെടും. ഇന്ത്യയില്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശന വ്യവസ്ഥകള്‍ നിലവിലുണ്ട്. അതുകൊണ്ട് തന്നെ പിരിച്ചു വിടുന്നവര്‍ക്ക് പകരക്കാരെ കണ്ടെത്തുക പ്രയാസവുമാണ്. ഇതെല്ലാം ഉയര്‍ത്തി തീരുമാനം പിന്‍വലിക്കാനുള്ള ശ്രമവും ചില ആശുപത്രികള്‍ ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (10 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (10 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (10 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (11 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (11 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (11 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (11 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (12 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (12 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (12 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (12 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (12 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (12 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (12 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (12 hours ago)

Malayali Vartha Recommends