500 വര്‍ഷം പഴക്കമുള്ള സ്വര്‍ണ ഖുറാന്‍ വില്‍ക്കാന്‍ ശ്രമിച്ച 10 അംഗ സംഘം അറസ്റ്റില്‍

500 വര്‍ഷം പഴക്കമുള്ള സ്വര്‍ണ ഖുറാന്‍ വില്‍ക്കാന്‍ ശ്രമിച്ച 10 അംഗ സംഘത്തെ മൈസൂരു പോലീസ് അറസ്റ്റു ചെയ്തു. അഞ്ചു കോടി രൂപയ്ക്കാണ് ഈ അപൂര്‍വ ഖുറാന്‍ സംഘം വില്‍ക്കാന്‍ ശ്രമിച്ചത്. പുരാതന വസ്തുക്കള്‍ വില്‍ക്കുന്ന സംഘമാണു പിടിയിലായിരിക്കുന്നത്. അറസ്റ്റിലായ സംഘത്തിനെതിരേ നിരവധി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പ്രതികളെ കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തുവെന്നും മൈസൂരു എസ്പി അഭിനവ് ഖാരെ പറഞ്ഞു.
പത്തംഗ സംഘത്തിലെ തലവന്‍ സനതിന്റെ കൈവശമാണു ഖുറാനുണ്ടായിരുന്നത്. ഇവയുടെ ചിത്രങ്ങള്‍ ആവശ്യക്കാരെ മൊബൈല്‍ വഴി കാണിച്ചാണു സംഘം വില്‍പ്പനയ്ക്കു ശ്രമിച്ചത്. ആറു മാസം മുന്‍പു തന്നെ പോലീസിനു ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചിരുന്നു. പിന്നീട് ചരിത്രരേഖകളും ഇസ്‌ലാമിക് പണ്ഡിതരുടെ അഭിപ്രായങ്ങളും ശേഖരിച്ചാണു പോലീസ് നടപടികള്‍ സ്വീകരിച്ചത്.
മുഗള്‍ രാജാവ് അക്ബറിന്റെ കാലഘട്ടത്തില്‍ നിര്‍മിച്ച 604 പേജുള്ള സ്വര്‍ണ ഖുറാനാണു പിടിച്ചത്. തുര്‍ക്കിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പ്രാചീന ഖുറാനേക്കാള്‍ പഴക്കമുണ്ടു സ്വര്‍ണ ഖുറാനെന്നും എഡി 1050-1605നും ഇടയില്‍ നിര്‍മിച്ചതാവാം ഇതെന്നും പ്രമുഖ ചരിത്രകാരന്‍ ഷെയ്ഖ് അലി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























