ഞാന്‍ എങ്ങനെ തീവ്രവാദിയായി… തന്നെ അയച്ചവരെ തനിക്ക് കൊല്ലണമെന്ന് മുഹമ്മദ് നവേദ്

തന്റെ കഷ്ടപ്പാട് നിറഞ്ഞ ജീവിതമാണ് തന്നെ തീവ്രവാദിയാക്കിയതെന്ന് ഉധംപൂരില്‍ നിന്നും ഗ്രാമീണര്‍ ജീവനോടെ പിടികൂടിയ പാകിസ്ഥാന്‍ തീവ്രവാദി മൊഹമ്മദ് നവേദ് യാക്കൂബ്. തനിക്ക് തിരികെ പാകിസ്ഥാനിലേക്ക് പോയി തന്നെ ഫിദായീന്‍ ദൗത്യവുമായി അയച്ചവരെ കൊല്ലണമെന്ന് നവേദ് ആഗ്രഹം പ്രകടിപ്പിച്ചു. മുമ്പ് പിടിയിലായ സമയത്ത് ഹിന്ദുക്കളെ കൊല്ലനായാണ് താന്‍ വന്നതെന്നായിരുന്നു ഇരുപത്തിരണ്ടുകാരനായ നവദ് പറഞ്ഞിരുന്നത്.
ഒരു യുവാവിന്റെ ജീവിതം എങ്ങനെയാണ് തെറ്റായ പാതയില്‍ എത്തിയതെന്നും അയാളെങ്ങനെ തീവ്രവാദി സംഘടനയുടെ ഇരയായെന്നും നവേദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അഞ്ചാം ക്ലാസ് വരെ മാത്രം പഠിപ്പുള്ള നവേദ് ചൂതാടിയും ചീട്ടുകളിച്ചുമൊക്കെയാണ് കഴിഞ്ഞിരുന്നത്. ചൂതാടാന്‍ വേണ്ടി സ്വന്തം വീട്ടില്‍ നിന്നും പണം മോഷ്ടിച്ചിരുന്ന നവേദിന് ഫൈസലാബാദിലെ ഒരു പള്ളിയില്‍ വച്ച് ലഷ്‌ക്കറെ തയിബ മൗലവിയായ ബഷീറിനെ പരിചയപ്പെടുന്നതിന് മുമ്പ് വരെ ജീവിതത്തില്‍ യാതൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ല.
നവേദിന്റെ ജീവിതത്തിന് ഒരു ഉദ്ദേശലക്ഷ്യം ഒരുക്കിക്കൊടുത്തതും അവനെ ഒരു ജിഹാദ് ശിശു ആക്കിമാറ്റിയതും അയാളാണ്. ഇവര്‍ കാശ്മീരിലുള്ള മുസ്ലീം സഹോദരന്മാരോടുള്ള ക്രൂരതകളുടെ വീഡിയോകള്‍ നവേദിനെ കാണിച്ചുകൊടുത്തു.
മൂന്ന് ഘട്ടമായുള്ള കോഴ്‌സാണ് നവേദിന് നല്‍കിയത്. ആദ്യം ശാരീരികക്ഷമത, രണ്ടാമത് ആയുധങ്ങളുടെ ഉപയോഗം, മൂന്നാമത് ചാവേര്‍ ആക്രമണം നടത്തുന്നതിനെപ്പറ്റി എന്നിങ്ങനെയായിരുന്നു പരിശീലനം എന്നും നവേദ് പറഞ്ഞതായി അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞു.
കാശ്മീരില്‍ ആക്രമണം നടത്താന്‍ നവേദിന് ലഷ്‌ക്കറെ തയിബ 50,000രൂപ നല്‍കിയിരുന്നു. എന്നാല്‍ പണം മുഴുവന്‍ അബു ഖാസിം എന്നയാളിന്റെ പക്കലാണ് സൂക്ഷിച്ചിരുന്നത്. ഇയാള്‍ ദൈനംദിന ചിലവുകള്‍ക്കായി 2000 രൂപ നല്‍കുമായിരുന്നു. ആക്രമണത്തിന് മുമ്പ് ഒരു വെളുത്ത ഗുളിക കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും നവേദ് ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ആഗസ്റ്റ് അഞ്ചിനാണ് നവേദും കൂട്ടാളിയും ചേര്‍ന്ന് ഉധംപൂര്‍ ജില്ലയിലെ നാര്‍സു നല്ലയില്‍ ബി.എസ്.എഫ് വാഹനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. രണ്ട് സൈനികര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























