സുപ്രീംകോടതി ബോംബ് വച്ച് തകര്‍ക്കുമെന്ന് അജ്ഞാത ഈ മെയില്‍ സന്ദേശം

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം. കഴിഞ്ഞയാഴ്ചയാണ് ഇത് സംബന്ധിച്ച അജ്ഞാത ഇമെയില്‍ സന്ദേശം സുപ്രീംകോടതിക്ക് ലഭിച്ചത്. സന്ദേശത്തെ തുടര്‍ന്ന് കോടതിക്ക് സുരക്ഷ ശക്തമാക്കുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്തു. ഇമെയിലിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു മാസത്തേക്ക് നിയമവിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരും നിയമ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്കായി ഹര്‍ജിക്കാര്‍ക്ക് പാസുകള്‍ അനുവദിക്കുന്നതും വിലക്കി. മുംബയ് സ്‌ഫോടന കേസുകളിലെ പ്രതിയായിരുന്ന യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ വധിച്ച സുപ്രീംകോടതി ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വധഭീഷണി സന്ദേശം നേരത്തെ ലഭിച്ചിരുന്നു. തുടര്‍ന്ന് മിശ്ര അടക്കം ആ ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ജഡ്ജിയുടെ വീടിന്റെ പിന്‍ഭാഗത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീഷണികത്ത് കണ്ടെടുത്തത്. എന്തൊക്കെ സുരക്ഷയൊരുക്കിയാലും നിങ്ങളെ ഞങ്ങള്‍ വധിക്കുമെന്നായിരുന്നു ജഡ്ജിക്കു ലഭിച്ച ഭീഷണി കത്തിലെ സന്ദേശം.
സുപ്രീംകോടതി കത്തിക്കുമെന്നാണ് ഇപ്പോള്‍ ഭീഷണി വന്നത്. ഇതിന് പുറമേയാണ് സുപ്രീംകോടതിയിലും ഭീഷണി സന്ദേശമെത്തിയത്. യാക്കൂബ് മേമനെ തൂക്കിക്കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ടൈഗര്‍ മേമന്റെ ഫോണ്‍സംഭാഷണവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിവസം മുംബൈയിലെ വസതിയിലേക്ക് വിളിച്ചാണ് ടൈഗര്‍ മേമന്‍ ഇങ്ങനെ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിക്കുള്ള ഭീഷണി ഇമെയിലിനെ ഗൗരവത്തോടെ അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. ഭീഷണി സന്ദേശങ്ങളിലൊന്നും യാക്കൂബ് മേമന്റെ പേര് പരാമര്‍ശിച്ചിരുന്നില്ലെന്ന കാര്യം ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























