തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിഹാറിന് 1.65 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജ് മോഡി പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പ് അടുത്തതോടെ ബിഹാറിന് അച്ഛേ ദിന്‍. ബിഹാറിന് വന്‍ സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തി. ബിഹാറിന് 1.65 ലക്ഷം കോടി രൂപയുടെ പ്രത്യേക കന്ദ്ര പാക്കേജാണ് മോഡി പ്രഖ്യാപിച്ചത്. ആറയില്‍ ദേശീയപാത പദ്ധതികള്‍ക്കുള്ള തറക്കല്ലിടല്‍ ചടങ്ങിലായിരുന്നു മോഡിയുടെ പ്രഖ്യാപനം.
നിലവില്‍ 1.25 ലക്ഷം കോടി രൂപയുടെ കേന്ദ്ര പാക്കേജാണ് പ്രഖ്യാപിക്കുന്നത്. ഇതോടൊപ്പം 40,000 കോടിയുടെ മറ്റൊരു പാക്കേജും കൂടി വൈകാതെയുണ്ടാകും. മുന്‍പ് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ 50,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നതായും മോഡി വ്യക്തമാക്കി.
ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിക്കാനും മോഡി മറന്നില്ല. ബിഹാര്‍ അധികകാലം രോഗാവസ്ഥയില്‍ കഴിയില്ലെന്നാണ് നമ്മുടെ മുഖ്യമന്ത്രി പറയുന്നത്. അതു സത്യമാണെങ്കില്‍ ഏറ്റവും സന്തോഷിക്കുന്നത് താനായിരിക്കും. ആരെങ്കിലും ആരോഗ്യവാനാണെങ്കില്‍ ഡോക്ടറെ കാണാന്‍ പോകുമോ? ഒരു ഭാഗത്ത് ബിഹാര്‍ ശോചാവസ്ഥയിലല്ലെന്നു പറയുന്നു, മറുഭാഗത്ത് സഹായം തേടുന്നു. ഇതില്‍ താന്‍ ആശ്ചര്യപ്പെടുകയാണെന്നും മോഡി പരിഹസിച്ചു. ബിഹാറിന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന നിതീഷ് കുമാര്‍ നിരന്തരം ആവശ്യപ്പെടുന്നതിനോട് പ്രതികരിക്കുകയായിരുന്നു മോഡി.
മുന്‍ യു.പി.എ സര്‍ക്കാരിനെയും മോഡി വെറുതെ വിട്ടില്ല. അവികസിത സംസ്ഥാനമായ ബിഹാറിന് 12,000 കോടി രൂപ മാത്രമാണ് യു.പി.എ നല്‍കിയത്. കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കാന്‍ നല്‍കുന്ന ബിസ്‌ക്കറ്റ് കഷ്ണം മാത്രമായിരുന്നു അത്. തന്റെ സര്‍ക്കാര്‍ മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ബിഹാറില്‍ വന്‍ പദ്ധതികള്‍ കൊണ്ടുവരും. കര്‍ഷകരുര്‍െക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മോഡി പറഞ്ഞു.
അതേസമയം, ചടങ്ങില്‍ നിന്ന് വിട്ടുനിന്ന നിതീഷ് കുമാര്‍ തന്റെ മന്ത്രിസഭയിലെ അംംമായ രാജ് രഞ്ജന്‍ സിംഗിനെ അയക്കുകയായിരുന്നു. ഇതിനെയും മോഡി വിമര്‍ശിച്ചു. പരിപാടിയില്‍ രാഷ്ട്രീയം കലര്‍ത്തുകയാണ് നിതീഷ് ചെയ്തത്. ബിഹാര്‍ ദുരിതം അനുഭവിച്ചപ്പോഴെല്ലാം ഓടിയെത്തിയത് ഗുജറാത്താണ്. കോസി നദിയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 35 ലക്ഷം കുടുംബങ്ങള്‍ ദുരിതമനുഭരിച്ചപ്പോള്‍ ഗുജറാത്ത് അഞ്ചു കോടി രൂപ സഹായം നല്‍കി. എന്നാല്‍ ആ തുക മടക്കിനല്‍കുകയാണ് ബിഹാറിലെ ധാര്‍ഷ്ട്യം നിറഞ്ഞ നേതൃത്വം ചെയ്തത് എന്നും മോഡി കുറ്റപ്പെടുത്തി.
ബിഹാറില്‍ 25,000 കോടി രൂപയുടെ നിര്‍മ്മാണ പദ്ധതിയാണ് സര്‍ക്കാര്‍ ആരംഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 23 വിഭവശേഷി പരിശീലന കേന്ദ്രങ്ങള്‍ക്ക് തുടക്കമിടും. 9,700 കോടി രൂപയുടെ ഹൈവേ പദ്ധതികളും പ്രഖ്യാപക്കും. നാലുവരി പാതയടക്കം 10 റോഡുകളും നആറുവരി പാലവും ഇതിലുള്‍പ്പെടുമെന്ന് ഗഡ്കരി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























