മോഡിക്കെതിരെ നിതീഷ്, ബീഹാറിനെ മോഡി ലേലത്തിന് വെച്ചിരിക്കുന്നുവെന്ന് ബീഹാര്‍ മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. ബിഹാറിന് 1.25 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതാണ് നിതീഷിനെ ചൊടിപ്പിച്ചത്. അന്‍പത് കോടി അറുപത് കോടി എന്നൊക്കെ പ്രധാനമന്ത്രി പ്രധാനമന്ത്രി വിളിച്ചു പറയുന്നതു കേട്ടാല്‍ ലേലമാണോ എന്ന് തോന്നും.പ്രത്യേക പദവിയാണ് ബിഹാറിന് ആവശ്യം. ഇതിലൂടെ നികുതി ഇളവുകള്‍ സംസ്ഥാനത്തിന് ലഭിക്കും. നിക്ഷേപകരെ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും മുഖ്യമന്ത്രി പറഞ്ഞു. ബിഹാറിനെ മോഡി ലേലത്തിനു വെച്ചിരിക്കുകയാണോ? നിതീഷ് കുമാര്‍ ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തിന് 1.25 ലക്ഷം കോടിയുടെ സാന്പത്തിക പാക്കേജ് മോഡി പ്രഖ്യാപിച്ചതിനു മണിക്കൂറികള്‍ക്കകമാണ് നിതീഷ് കുമാറിന്റെ പ്രതികരണമുണ്ടായത്. സംസ്ഥാനത്തിന് പ്രത്യേക പദവിയാണ് ആവശ്യമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. കേന്ദ്രസംസ്ഥാന സംയുക്ത ഭരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന മോഡി, അദ്ദേഹം സന്ദര്‍ശിക്കുന്ന സംസ്ഥാനങ്ങളെയെല്ലാം അപമാനിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സഹായം ആവശ്യപ്പെടുന്നവരെ മോഡി പുച്ഛിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























