പുരാവസ്തു ഗവേഷകനെ ഐഎസ് കഴുത്തറുത്തു കൊന്നു

ഐഎസ് ഭീകരവാദികള്‍ പുരാവസ്തു ഗവേഷകനെ കഴുത്തറുത്തു കൊലപ്പെടുത്തി. പൈതൃക നഗരമായ പല്‍മീറായിലാണു സംഭവം നടന്നത്. 82-കാരനായ ഖാലിദ് അസദ് എന്ന ഗവേഷകനെയാണു കൊല്ലപ്പെട്ടത്. ഈ വര്‍ഷം മേയ് മുതല്‍ സിറിയയിലേ ഏറ്റവും പുരാതനമായ പല്‍മീറാ ഐഎസ് നിയന്ത്രണത്തിലാണ്.
റോമാ സാമ്രാജ്യവുമായി കച്ചവട ബന്ധം നിലനിന്നിരുന്നതും റോമാക്കാരുടെ ചരിത്രപരമായ പല ശേഷിപ്പുകളും ഇന്നും മാറ്റമില്ലാതെ സ്ഥിതി ചെയ്തിരുന്ന സ്ഥലമാണു ലോക പൈതൃക പട്ടികയില്‍ തന്നെ ഇടമുള്ള പല്‍മീറാ. ഖാലിദ് അസദിനെ ഒരു മാസം മുമ്പു തന്നെ ഭീകരവാദികള്‍ തട്ടികൊണ്ടു പോയിരുന്നു. പുരാതന ശിലകളും മറ്റ് പ്രധാനപ്പെട്ട ചരിത്ര രേഖകളും തകര്‍ക്കുകയെന്നത് ഐഎസിന്റെ പ്രഖ്യാപിത നയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























