മുസ്ലിം ആരാധനാലയത്തില്‍ കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഥുരയില്‍ കനത്ത സുരക്ഷ
മുസ്ലിം ആരാധനാലയത്തില്‍ കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഥുരയില്‍ കനത്ത സുരക്ഷ. മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദില്‍ തിങ്കളാഴ്ച കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭാനേതാവ് രാജ്യശ്രീ ചൗധരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രഖ്യാപനത്തില്‍നിന്ന് പിന്മാറിയതായി കഴിഞ്ഞയാഴ്ച സംഘടന അറിയിക്കുകയും ചെയ്തു.
എങ്കിലും സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് അധികൃതര്‍. ശനിയാഴ്ച മുതല്‍ നഗരാതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയ പോലീസ് നഗരത്തെ എട്ടായി വിഭജിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാച്ചുമതല കൈമാറുകയും ചെയ്തു.
തിങ്കളാഴ്ച അര്‍ധസൈനികവിഭാഗത്തെയും വിന്യസിച്ചു. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ക്ഷേത്രത്തിന്റെയും മുസ്ലിം ആരാധനാലയത്തിന്റെയും സമീപത്തേക്കു വാഹനഗതാഗം നിരോധിച്ചു. നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha