മൗനം വെടിഞ്ഞ് മായാവതി ! യുപിയിൽ ഒറ്റയ്ക്ക് മത്സരിച്ച് അധികാരത്തിലെത്തും, സർവേകൾ തെറ്റാണെന്ന് ജനങ്ങൾ തെളിയിക്കുമെന്ന് മായാവതി; ഉത്തർപ്രദേശിൽ ബിജെപിയും കോൺഗ്രസും സമാജ്വാദി പാർട്ടിയും കളത്തിലിറങ്ങി, ബിഎസ്പിയും പ്രചാരണ ചൂടിലേക്ക്...
![](https://www.malayalivartha.com/assets/coverphotos/w657/235377_1641722299.jpg)
വരാൻ പോകുന്ന ഉത്തർപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിച്ച് അധികാരത്തിലെത്തുമെന്ന് മുൻ മുഖ്യമന്ത്രി മായാവതി. അഭിപ്രായ സർവേ ഫലങ്ങൾ തെറ്റാണെന്ന് ജനങ്ങൾ തെളിയിക്കുമെന്നും മായാവതി പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെയാണ് മായാവതി പ്രതികരണവുമായെത്തിയിരിക്കുന്നത്. ഉത്തർപ്രദേശിൽ ബിജെപിയും കോൺഗ്രസും സമാജ്വാദി പാർട്ടിയും കളത്തിലിറങ്ങി പ്രചാരണം നടത്തുമ്പോൾ മായാവതിയുടേയോ ബിഎസ്പിയുടേയോ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. മറ്റു പാർട്ടികൾ വൻ റാലികളുമായി രംഗത്തിറങ്ങിയപ്പോൾ ട്വിറ്റർ പ്രതികരണങ്ങൾ മാത്രമാണ് മായാവതി നടത്തിയിരുന്നത്.
അടുത്തിടെ മായാവതിയെ കാണാനില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പരിഹസിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചൂട് എല്ലായിടത്തും നിറഞ്ഞിട്ടും മായാവതി പുറത്തുവരുന്നില്ലെന്നും ബിഎസ്പി ഭയത്തിലാണെന്നും അമിത് ഷാ പരിഹസിച്ചിരുന്നു. ബിഎസ്പിക്ക് അതിന്റേതായ രീതികളുണ്ടെന്നും മറ്റുള്ളവരെ കോപ്പി അടിക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നുമാണ് മായാവതി ഇതിന് മറുപടിയായി പറഞ്ഞത്. സ്ഥാനാർഥി നിർണയത്തിനുള്ള ചർച്ചകൾക്ക് ബിഎസ്പി ഇന്ന് തുടക്കമിടും.
2007 ലാണ് മായാവതി യുപിയിലെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഇതോടെ യുപിയിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. 2017ല്‍ അഖിലേഷ് യാദവിന്റെ എസ്പിയുമായി സഖ്യമുണ്ടാക്കിയ ബിഎസ്പി 19 സീറ്റില്‍ ഒതുങ്ങിയിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തു സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. അതേസമയം കോൺഗ്രസ് ആരുമായും സഖ്യത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി കോൺഗ്രസുമായി ചേർന്ന് മത്സരിച്ചിരുന്നു. സംസ്ഥാനത്ത് പ്രധനാമന്ത്രി നരേന്ദ്ര മോദിയെ തന്നെ മുന്നിൽ നിർത്തി പ്രചാരണത്തിനിറങ്ങാനാണ് ബിജെപിയുടെ തീരുമാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജനപിന്തുണ നേടാനായിട്ടുണ്ടെങ്കിലും ഒബിസി, ബ്രാഹ്മണ സമുദായങ്ങൾക്കിടയിൽ എതിർപ്പുണ്ടെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരത്തെ കൊണ്ടു വന്ന് പ്രചാരണം തുടങ്ങിയതും ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha