Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ഞുമ്മലി'ന്റെ കളക്ഷന്‍ റെക്കാഡുകള്‍ക്ക് പിന്നില്‍ ഇതോ?

14 JUNE 2024 07:43 PM IST
മലയാളി വാര്‍ത്ത

പറവ ഫിലിംസിന്റെ ബാനറില്‍ നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മിച്ചത്. മഞ്ഞുമ്മലി'ന്റെ കളക്ഷന്‍ റെക്കാഡുകള്‍ക്ക് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലുമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന തുകയുടെ ഒരുഭാഗം കള്ളപ്പണമാണെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആണെന്നു വരുത്തിത്തീര്‍ത്ത്, വ്യാജടിക്കറ്റ് വരുമാനം കള്ളപ്പണമായി എത്തിച്ചുവെന്നാണ് പരാതി.

തമിഴ്‌നാട്ടിലെ ഒരു സാമ്പത്തികത്തട്ടിപ്പുകേസ് പ്രതിയാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്. കള്ളപ്പണം പറവ ഫിലിംസിന്റെ അടുത്ത നിര്‍മ്മാണസംരംഭങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നതത്രേ. അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി കഴിഞ്ഞദിവസം പറവയുടെ കൊച്ചി ഓഫീസില്‍ റെയ്ഡ് നടത്തി. ഷോണ്‍ ആന്റണിയില്‍ നിന്ന് രണ്ടുതവണ മൊഴിയെടുക്കുകയും ചെയ്തു. സൗബിനെ അടുത്തദിവസം ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം. ഇതിനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതോടെ നിര്‍മ്മാതാക്കള്‍ക്കെതിരേ കേസിനു പുറമേ കേസെന്ന സ്ഥിതിയായി.

മഞ്ഞുമ്മല്‍ കൂട്ടായ്മയിലേക്ക് 7 കോടി രൂപയുടെ നിക്ഷേപവുമായി അരൂര്‍ സ്വദേശി സിറാജ് വലിയതുറയും ചേര്‍ന്നു. അതായത്, സിനിമയുടെ മുടക്കുമുതലിന്റെ മൂന്നിലൊന്നും സിറാജാണ് നല്‍കിയതെന്നര്‍ത്ഥം. കളക്ഷന് അനുസരിച്ച് ലാഭവിഹിതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഒന്നുമുണ്ടായില്ല. സിറാജിന്റെ പരാതി ആദ്യമെത്തിയപ്പോള്‍, സിനിമയുടെ വിജയം മുതലെടുക്കാനുള്ള നീക്കമാണെന്ന് വിമര്‍ശിക്കപ്പെട്ടു.

എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ എറണാകുളം സബ്‌കോടതി, ഷോണ്‍ ആന്റണിയുടെ അക്കൗണ്ട് മരവിപ്പിച്ചു. മരട് പൊലീസിനോട് അന്വേഷണത്തിനും നിര്‍ദ്ദേശിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ പൊലിസ് നല്‍കിയ റിപ്പോര്‍ട്ട് ഗുരുതര ആരോപണങ്ങളടങ്ങിയതായിരുന്നു. പണം മുടക്കിയ സിറാജിനെ സൗബിന്‍ അടക്കമുള്ളവര്‍ പല വാക്കുകളും നല്‍കി ബോധപൂര്‍വം  വഞ്ചിക്കുകയായിരുന്നുവെന്ന സൂചനയാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്.

'കണ്‍മണി അന്‍പോട്' പാട്ടിന്റെ ഹമ്മിംഗുകളാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ജനഹൃദയങ്ങളില്‍ തങ്ങിനിന്നതിന്റെ ഒരു പ്രധാന ഘടകം. ഗുണ സിനിമയിലെ ഈ ഇളയരാജ ഗാനം മഞ്ഞുമ്മല്‍ വഴി 2024ല്‍ വീണ്ടും തരംഗമായി. ഗുണ റീലീസായ കാലത്ത് ജനിച്ചിട്ടില്ലാത്ത പുതുതലമുറയും പാട്ടു മൂളി നടന്നു. സമൂഹമാദ്ധ്യമങ്ങളില്‍ പുതിയ റീല്‍സുകള്‍ നിറഞ്ഞു. അതിനിടെയാണ് മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ക്ക് ഇളയരാജയുടെ വക്കീല്‍നോട്ടീസെത്തിയത്.

തന്റെ പാട്ട് ഉപയോഗിക്കുക വഴി പകര്‍പ്പവകാശനിയമം ലംഘിച്ചുവെന്നാണ് രാജാ സാറിന്റെ ആരോപണം. സിനിമയുടെ ക്രെഡിറ്റില്‍ ഇളയരാജയുടെ പേരു നല്‍കിയിട്ടുണ്ടെന്നാണ് മഞ്ഞുമ്മല്‍ അണിയറക്കാര്‍ വിശദീകരിച്ചത്. എന്നാല്‍ അതുകൊണ്ടുമാത്രം കാര്യമില്ലെന്നും മതിയായ നഷ്ടപരിഹാരം വേണമെന്നുമാണ് ഇളയരാജയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

 

ഇത് ഒത്തുതീര്‍പ്പാവാത്ത പക്ഷം മറ്റൊരു നിയമനടപടിയിലേക്ക് നീങ്ങും. മഞ്ഞുമ്മല്‍ ബോയ്‌സ് വഞ്ചനാകേസിന്റെ പശ്ചാത്തലത്തില്‍ സമാനമായ പല ആക്ഷേപങ്ങളും സിനിമാ രംഗത്ത് അവിടവിടെയായി ഉയരുന്നുണ്ട്. ഇ.ഡിയടക്കം പല ഏജന്‍സികളും ഇവരുടെ പിന്നാലെയുണ്ട്. സിനിമയിലെ അനധികൃത ഇടപാടുകള്‍ക്ക് താല്‍ക്കാലികമായെങ്കിലും കടിഞ്ഞാണ്‍ വീഴുമെന്ന് പ്രതീക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (9 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (17 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (32 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (46 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (55 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends