എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് ചത്ത പാമ്പിനെ ലഭിച്ചതായി പരാതി

എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് ചത്ത പാമ്പിനെ ലഭിച്ചതായി പരാതി. ബിഹാറിലെ ബങ്കയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. കോളേജ് കാന്റീനില്‍ നല്‍കിയ ഭക്ഷണത്തിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. ഇതില്‍ 10-15 പേരെയെങ്കിലും ഈ ഭക്ഷണം കഴിച്ചെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വ്യാഴാഴ്ച രാത്രി കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പിന്നീട് സ്വകാര്യ മെസ് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പിന്നീട് ഡിസ്ചാര്‍ജ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് നേരത്തെ തന്നെ കോളേജ് മാനേജ്മെന്റിന് പരാതി നല്‍കിയിരുന്നെങ്കിലും സ്ഥിതി പഴയപടി തന്നെ തുടരുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ബങ്ക ജില്ലാ മജിസ്ട്രേറ്റ് അന്‍ഷുല്‍ കുമാര്‍, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം), സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ) എന്നിവര്‍ വിഷയം അന്വേഷിക്കാന്‍ കോളജ് സന്ദര്‍ശിച്ചു.
വിഷയം അന്വേഷിച്ച് മെസ് ഉടമയ്ക്ക് പിഴ ചുമത്തിയതായി സബ് ഡിവിഷണല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. 'വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചതിന് ശേഷം, ഭക്ഷണം വീണ്ടും തയ്യാറാക്കി. പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും ഒരുമിച്ച് ഭക്ഷണം കഴിച്ചു,' ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























